മുഴപ്പിലങ്ങാട് ലോറി കത്താന്‍ കാരണം തിന്നര്‍ ചോര്‍ച്ചയെന്ന് നിഗമനം
തലശ്ശേരി: മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ടോള്‍ ബൂത്തിന് സമീപം പെയിന്റ് ലോറി കത്തിയമര്‍ന്നത് തിന്നര്‍ ചോര്‍ന്നാണെന്ന് കണ്ടെത്തി. ഫയര്‍ഫോഴ്‌സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് തിന്നര്‍ ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് കണ്ടത്തിയത്. അപകടത്തില്‍ 60 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും വിലയിരുത്തി. ലോറിക്ക് 40 ലക്ഷം രൂപ വില വരും. 20 ലക്ഷം രൂപയുടെ പെയിന്റ് ഉല്‍പ്പന്നങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
അകത്തുണ്ടായിരുന്ന തിന്നര്‍ ചോര്‍ന്ന് വാഹനത്തിന്റെ സയലന്‍സറില്‍ പതിക്കുകയും തീപടരാന്‍ ഇടനല്‍കുകയുമായിരുന്നു. തുടര്‍ന്ന് ലോറിയുടെ ഡീസല്‍ ടാങ്കിന് തീപിടിക്കുകയും അത് പൊട്ടിത്തെറിച്ച് ലോറി പൂര്‍ണമായും കത്തിയമരുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് ടണ്ണോളം പെയിന്റ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്ന് തീപടരുന്നതു കണ്ട് ഓടി രക്ഷപ്പെട്ട ഡ്രൈവറെയും ക്ലീനറെയും കുറിച്ച് പൊലിസ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് വിഭാഗവും ലോറി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."