റിയാദ് മെട്രോ പദ്ധതി ഫ്രഞ്ച് വിദേശകാര്യ മന്ത്രി സന്ദര്‍ശിച്ചു
ജിദ്ദ: തലസ്ഥാന നഗരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി പണിപൂര്‍ത്തിയായി വരുന്ന കിങ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പദ്ധതിയുടെ ഭഗമായുള്ള റിയാദ് മെട്രോ പദ്ധതി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക്ക് സന്ദര്‍ശിച്ചു. സഊദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മന്ത്രി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദെയുടെ് കത്ത് കൈമാറുകയും ചെയ്തു.
ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോം കൂടി പങ്കാളിത്തം വഹിക്കുന്ന കൂട്ടായ്മയാണ് 24 ബില്യന്‍ ഡോളര്‍ പദ്ധതി കരാറെടുത്തിട്ടുള്ളത്. ആറ് ലൈനുകളിലായി 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോയുടെ 4, 5, 6 ലൈനുകളാണ് ഫ്രഞ്ച് കമ്പനി കരാറെടുത്തിട്ടുള്ളത്. പദ്ധതിയുടെ 48 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും നിലവില്‍ വളരെ സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അഹ്മദ് അല്‍ദരീസ് പറഞ്ഞു.
റിയാദ് നഗരത്തിന്റെ ഹൃദയഭാഗത്തെ പഴയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കിങ് അബ്ദുല്‍ അസീസ് റോഡിനടിയിലൂടെ കടന്നുപോകുന്ന മെട്രോ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായതായി റിയാദ് ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിര്‍മിക്കുന്ന മെട്രോ ബോഗികള്‍ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് റിയാദിലെത്തിക്കുക. വര്‍ധിച്ചുവരുന്ന റിയാദിലെ ജനസംഖ്യക്കനുസരിച്ച് ഗതാഗതം സുഗമമാക്കാനും നിലവിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും മെട്രോ പദ്ധതി സഹായകമാവുമെന്നും അഹമ്മദ് അല്‍ദരീസ് കൂട്ടിച്ചേര്‍ത്തു.
പെട്രോളിതര വരുമാനത്തെ ആശ്രയിച്ച് ഭാവി സഊദിയുടെ സാമ്പത്തിക വ്യവസ്ഥയെ ആസൂത്രണം ചെയ്യുന്ന വിഷന്‍ 2030ന്റെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായിരിക്കും റിയാദ് മെട്രോ പ്രൊജക്ടെന്നും റിയാദ് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."