പാലക്കാട് റെയില്‍വേ ജംഗ്ഷന്‍ സിഗ്‌നല്‍ നവീകരണം; ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു
പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ സിഗ്‌നല്‍ നവീകരണത്തിന്റെ ഭാഗമായുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരുന്നു. സ്റ്റേഷനിലെ പുതിയ പ്‌ളാറ്റ് ഫോമുകളെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. നവീകരണം കഴിഞ്ഞ പൊള്ളാച്ചി പാതയില്‍ നിന്നുള്ള ട്രെയിനുകള്‍ക്ക് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്‌ളാറ്റ് ഫോമുകളിലേക്ക് പ്രവേശിക്കുന്നതിനും ഇതോടെ സാധ്യമാകും. ഗതാഗത ക്രമീകരണം ജൂണ്‍ അഞ്ചുവരെ നീണ്ടുനില്‍ക്കുമെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
ഇന്ന് റദ്ദാക്കുന്ന ട്രെയിനുകള്‍: 66606 പാലക്കാട് ടൗണ്‍ കോയമ്പത്തൂര്‍ മെമു, 66607 കോയമ്പത്തൂര്‍ പാലക്കാട് ടൗണ്‍ മെമു, 66604 ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു, 66605 കോയമ്പത്തൂര്‍ ഷൊര്‍ണൂര്‍ മെമു. ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍: 56650 കണ്ണൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 56651 കോയമ്പത്തൂര്‍ കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. 56323 കോയമ്പത്തൂര്‍ മാംഗ്‌ളൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 56324 മാംഗ്‌ളൂര്‍ കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. 66608 പാലക്കാട് ടൗണ്‍ ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. 66609 ഈറോഡ് പാലക്കാട് ടൗണ്‍ മെമു കോയമ്പത്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന 56604 നമ്പര്‍ ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ പാലക്കാട് ജംങ്ഷനില്‍ 40 മിനിട്ട് പിടിച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."