സോളാര്‍ കമ്മിഷന് ശുപാര്‍ശയില്‍ നിയമ പരിശോധന കൃത്യമായി തന്നെ നടക്കുന്നു: മുഖ്യമന്ത്രി
കൊല്ലം: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച കമ്മിഷന് ശുപാര്‍ശയില്‍ നിയമ പരിശോധന നടക്കുകയാണെന്നും അത് കൃത്യമായി തന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊല്ലം സി കേശവന് സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുക വഴി കേന്ദ്രസര്‍ക്കാര്‍ അവിടങ്ങളിലെ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിക്കുകയാണ്. രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നയത്തില്‍ വ്യത്യാസമില്ല. തെരഞ്ഞെടുപ്പു കൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തിലാണ്. വടക്കന്‍ കൊറിയെപ്പറ്റി തന്റേതായി വന്ന പരാമര്‍ശം കാര്യങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന്റെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."