ഖത്തറില്‍ സ്വകാര്യ ട്യൂഷന്‍ രംഗത്തു നിയന്ത്രണം
ദോഹ: അനധികൃതമായി സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നു. നിയമം ലംഘിച്ച് സ്വകാര്യ ട്യൂഷന്‍ നടത്തുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനായി ജൂഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥരെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
സ്വകാര്യ ട്യൂഷന്‍ രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സംബന്ധിച്ചുള്ള യാതൊരു വിധ പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ ഹസ്സന്‍ അല്‍ മുഹമ്മദിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര്‍ ടിവിയുടെ വതനി അല്‍ ഹബീബ് എന്ന പേരില്‍ സംഘടിപ്പിച്ച ടോക്ക്‌ഷോയില്‍ പൊതുജനങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന്ഈ വര്‍ഷം ഇതുവരെ ഒരു സ്വകാര്യസ്‌കൂളിനും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫീസ് വര്‍ധനക്കുള്ള അപേക്ഷകള്‍ നല്‍കേണ്ട സമയപരിധി അവസാനിച്ചു. നിരവധി സ്‌കൂളുകള്‍ ഫീസ് വര്‍ധനയ്ക്കായി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
ഫീസ് വര്‍ധന സംബന്ധിച്ച തീരുമാനം മാര്‍ച്ച് ഒന്നിന് പ്രഖ്യാപിക്കുമെന്നും അല്‍ മുഹമ്മദി പറഞ്ഞു. ഫീസ് വര്‍ധന സംബന്ധിച്ച് ചില രക്ഷിതാക്കള്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ഫീസ് വര്‍ധനയെക്കുറിച്ച് സ്‌കൂളുകളില്‍നിന്നും സന്ദേശം ലഭിച്ചതായി വ്യക്തമാക്കിക്കൊണ്ടാണ് രക്ഷിതാക്കളുടെ പരാതി. ഇതേത്തുടര്‍ന്ന് സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സ്‌കൂളുകള്‍ അയച്ചതെന്ന് വ്യക്തമായതായും അദ്ദേഹം വിശദീകരിച്ചു.
സ്‌കൂളുകള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കൃത്യമായി പരിശോധിച്ച് വിലയിരുത്തലുകള്‍ നടത്തിയശേഷംവ്യക്തമായ കാരണങ്ങള്‍ കണക്കിലെടുത്താണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നത്. ഫീസ് വര്‍ധനവിന് അപേക്ഷിച്ചാല്‍ സ്‌കൂളിന് ഫീസ് വര്‍ധനവിന് അനുമതി ലഭിച്ചു എന്നര്‍ഥമില്ല.
അര്‍ഹരായ സ്‌കൂളുകള്‍ക്ക് മാത്രമേ ഫീസ് വര്‍ധനവിന് അനുമതി നല്‍കുകയുള്ളു. രാജ്യത്തെ എല്ലാ സ്വകാര്യ, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ക്കും വേനലവധി ഏകേദശം ഒന്നിച്ചായിരിക്കും. വസന്തകാല അവധിയില്‍ മാത്രമാണ് വ്യത്യാസമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."