യുവാവ് ചികിത്സാ സഹായം തേടുന്നു
പയ്യോളി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. ഇരിങ്ങല്‍ മുണ്ടത്തടത്തില്‍ ബിജു (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയമായി കഴിയുന്നത്.
അടിയന്തരമായ വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ബിജുവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രായമായ അമ്മയും ഭാര്യയും പറക്കമുറ്റാത്ത ഒരു കുട്ടിയുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്.
ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയെങ്കിലും വേണം. കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡ് കൗണ്‍സിലര്‍ പടന്നയില്‍ പ്രഭാകരന്‍ (ചെയര്‍), പ്രകാശന്‍ കുന്നങ്ങോത്ത് (ജന. കണ്‍), പി.കെ പ്രജീഷ് (ട്രഷ). സുമനസുകളുടെ സഹായങ്ങള്‍ പയ്യോളി എസ്.ബി.ടി ബാങ്കിലെ 67388566828 നമ്പര്‍ അക്കൗണ്ടിലേക്ക് (ഐ.എഫ്.എസ്.സി ടആഠഞ0000946) അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."