ജനപങ്കാളിത്വത്തില്‍ തടയണ നിര്‍മിച്ചു
പട്ടാമ്പി: രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ഭാരതപ്പുഴയില്‍ ജനകീയ താല്‍കാലിക തടയണ നിര്‍മാണം നടത്തി.
രാവിലെ എട്ടിന് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എ റാസി അധ്യക്ഷനായി. ജലവിതരണ പമ്പിങ് സ്റ്റേഷന് സമീപം ഹരിതകേരള മിഷനുമായി സഹകരിച്ചാണ് തടയണ നിര്‍മാണം ഒരുദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത്. കെ.എസ്.ബി.എ തങ്ങള്‍, ടി.പി ഷാജി, ചെയര്‍പേഴ്‌സണ്‍ സി. സംഗീത, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.സി മണികണ്ഠന്‍, കെ.വി.എ ജബ്ബാര്‍, എം.കെ മുശ്താഖ്, ഉമ്മര്‍ പാലത്തിങ്കല്‍, സുന്ദരന്‍ കുട്ടി, സുനിത, ഷീജ, ബല്‍ഖീസ്, ജയലേഖ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കോട്ടയില്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.എച്ച് ഗഫൂര്‍, എം.ഇ.എസ് ഹംസ, പട്ടാമ്പി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹാലിംഗം, വികസന സമിതി സെക്രട്ടറി ഡോ. മുഹമ്മദ്കുട്ടി, രാഷ്ട്രീയ പ്രതിനിധികളായ എ.വി സുരേഷ്, ടി.പി ഉസ്മാന്‍, ഗിരീഷ്, കൃഷ്ണദാസ്, ജനമൈത്രി പൊലിസ്, വിദ്യാര്‍ഥികള്‍, വിവിധ ക്ലബ്ബുകള്‍ തടയണ നിര്‍മാണത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."