ജനവാസ മേഖലയില്‍ മോഷണം; പ്രദേശവാസികള്‍ ഭീതിയില്‍
കോതമംഗലം: ജനവാസ മേഖലയായ തങ്കളം ഇളബ്രയില്‍ വീട്ടുകാര്‍ ഉറങ്ങി കിടക്കുന്ന സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം ഏഴുപവന്‍ സ്വര്‍ണം കവര്‍ന്നു. ചെവ്വാഴ്ച രാത്രി ഇളംബ്ര മുനിയറ കറ്റിക്കാട്ട് ചാലില്‍ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് ജനല്‍ കമ്പികള്‍ അറുത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ഏഴു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. വീടിന്റെ സന്ദര്‍ശക മുറിയുടെ ജനലിന്റെ രണ്ടു കമ്പികള്‍ മെഷീന്‍ ഉപയോഗിച്ച് അറുത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയില്‍ റഫീക്കും കുടുംബവും കിടന്ന് ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകള്‍ മെഷീന്‍ ഉപയോഗിച്ച് തുരന്ന് കൊളുത്തു മാറ്റിയ ശേഷം അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു.
വിവരം അറിഞ്ഞ് കോതമംഗലം പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റൂണിയെന്ന പൊലിസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭ്യമായില്ല. വിരലയൊള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയില്‍ വീട്ടില്‍ ആളുകളുള്ളപ്പോള്‍ നടന്ന മോഷണം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കവര്‍ച്ചക്ക് പിന്നില്‍ അതിവിദഗ്ധ അന്യസംസ്ഥാന മോഷണസംഘമാണന്നാണ് അഭ്യൂഹം പരന്നിരികുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."