വികസന പ്രതീക്ഷയില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി
ബാലുശ്ശേരി: പുതിയ സര്‍ക്കാരിന്റെ വികസനപ്രതീക്ഷയില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി. മൂന്നു വര്‍ഷമായി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിട്ടും കാഷ്വാലിറ്റി, മുഴുവന്‍ സമയ ചികിത്സ തുടങ്ങിയ സൗകര്യങ്ങളൊന്നും ഇതുവരെ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. താലൂക്ക് ആശുപത്രിയെന്ന് കേവലം ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്നതില്‍ പ്രതിഷേധിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇവിടെ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം. ആറു പഞ്ചായത്തുകളിലെ രോഗികളുടെ അഭയകേന്ദ്രമാണ് ഈ ആതുരാലയം. മലയോര മേഖലയിലെ നൂറുകണക്കിന് പാവപ്പെട്ട രോഗികളാണ് ദിനംപ്രതി ഇവിയെ ചികിത്സ തേടിയെത്തുന്നത്. പക്ഷെ ഡോക്ടര്‍മാരുടെ അഭാവംകാരണം രോഗികള്‍ക്ക്്് മണിക്കൂറുകളോളം കാത്തുനില്‍ക്കണം. കിടത്തി ചികിത്സയ്ക്കു വേണ്ടി നിര്‍മിച്ച കെട്ടിടം അടഞ്ഞു കിടക്കുകയാണ്. രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ മറ്റു സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുകയാണ്. കാഷ്വാലിറ്റി സംവിധാനവും ഇവിടെയില്ല.
ഉച്ചക്കു ശേഷമെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക ചികിത്സയും ലഭ്യമല്ല. ആശുപത്രിയുടെ വികസനത്തിനു വേണ്ടി പുരുഷന്‍ കടലുണ്ടി എം.എല്‍.എ 50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ആശുപത്രിയുടെ ഗേറ്റ് നിര്‍മാണത്തിന് ചെലവഴിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഒ.പി പരിശോധനയ്ക്കായി പവലിയന്‍ നിര്‍മിച്ചെങ്കിലും നിര്‍മാണത്തിലെ അപാകതയും ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. വര്‍ഷങ്ങളായുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഒന്നേകാല്‍ സെന്റ് ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്തു ലക്ഷം രൂപ ചെലവഴിച്ച് കിണര്‍ കുഴിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ പമ്പ്, മോട്ടോര്‍, കുടിവെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ എന്നിവ സ്ഥാപിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ ആശുപത്രിക്ക് പ്രഥമ പരിഗണന നല്‍കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."