പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി പ്രതിജ്ഞ എടുത്തു
മൂവാറ്റുപുഴ: മേഖലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ സ്‌ക്കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി പ്രതിജ്ഞ എടുത്തു. രക്ഷാകര്‍ത്താക്കളുടേയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ബഹുജനങ്ങളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും സംയുക്ത സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്തത്.
കടാതി ഗവണ്‍മന്റ് എല്‍.പി, യു.പി സ്‌കൂളുകള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടി മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റി പി.എന്‍ മനോജ് അധ്യക്ഷത വഹിച്ചു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു ഐസക്ക് സന്ദേശവും, വാര്‍ഡ് മെമ്പര്‍ രജിത സുധാകരന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും, മേക്കടമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.സി. എല്‍ദോസ് മുഖ്യപ്രഭാഷണവും നടത്തി.
മൂവാറ്റുപുഴ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് ചുറ്റും സംരക്ഷണ വലയം തീര്‍ത്തുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുക്കല്‍ പരിപാടിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ ആര്‍.ഡി.ഒ. എം.ജി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. സ്‌ക്കൂള്‍ മാനേജര്‍ വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ലത പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കി. ആര്‍.ഡി.ഒ എം.ജി രാമചന്ദ്രന്‍ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.
പായിപ്ര ഗവണ്മെന്റ് യു.പി.സ്‌കൂളില്‍ പ്രധാന അധ്യാപിക ലൗലിടീച്ചര്‍ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. സ്‌ക്കൂള്‍ സംരക്ഷണ സമിതി രൂപീകരണ യോഗം വാര്‍ഡ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൗലിടീച്ചര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് നസീമ സുനില്‍ സ്വാഗതം പറഞ്ഞു.
കൂത്താട്ടുകുളം: ഗവ. യു.പി സ്‌കൂളില്‍ പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ പി.സി ജോസ് അധ്യക്ഷനായി. വിദ്യാഭ്യാസ കാര്യ സ്ഥിരം സമതി അധ്യക്ഷന്‍ സി.എന്‍ പ്രഭകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൗണ്‍സിലര്‍മാരായ എ.എസ് രാജന്‍, എല്‍ വസുമതി അമ്മ, നളിനി ബാലകൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് കരിമ്പന, നാടകകൃത്ത് കുര്യനാട് ചന്ദ്രന്‍, എ.ഇ.ഒ വി.കെ രമ, മുന്‍ ഹെഡ്മാസ്റ്റര്‍ കെ.ജെ സെബാസ്റ്റ്യന്‍, വികസന സമതി ചെയര്‍മാന്‍ പി.ആര്‍ രാജേന്ദ്രന്‍, സി.പി രാജശേഖരന്‍, ഹെഡ്മാസ്റ്റര്‍ കെ.വി ബാലചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് പി.എം രാജു, സി.കെ ജയന്‍, ഡി രാജേഷ്, സോണിയ രവീന്ദ്രന്‍ എന്നിവരും രക്ഷിതാക്കളും സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."