എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ആവേശമായി
അടിമാലി: ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനോ നടപ്പിലാക്കാനോ കഴിയില്ലെന്നും മുസ്ലിം മതനിയമങ്ങളെ ചോദ്യം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. അടിമാലിയില്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികയും ശരിഅത്ത് സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു സമുദായത്തെ കടന്നാക്രമിക്കുന്നവരെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് വേണ്ടത്. നിയമം എല്ലാവര്ക്കും തുല്യമാണ്. അത് അടിച്ചേല്പ്പിക്കലാവരുതെന്നും എല്ലാ സമുദായങ്ങളും അവരവരുടെതായ കാഴ്ചപ്പാടോടെയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.എം.അഷ്റഫ് ഫൈസി സ്വാഗതമാശംസിച്ചു. അടിമാലി ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് നിന്ന് സന്ദേശ റാലി ആരംഭിച്ചു. റിപ്പബ്ലിക് ദിന പ്രതിജ്ഞ ഇസ്മായില്‍ മൗലവി പാലമല ചൊല്ലിക്കൊടുത്തു. അഡ്വ. ഹനീഫ് ഹുദവി കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അര്‍ഷദ് ഫലാഹി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, കെ.ഇ.മുഹമ്മദ് മുസ്ലിയാര്, കെ.എസ്.സിയാദ്, സത്യന് കോനാട്ട് എന്നിവര്‍ വിശിഷ്ടാതിഥികളായി. വിനു സ്കറിയ, പി.വി. സ്കറിയ, ടി.കെ. ഷാജി, ഷമീര്‍ മന്നാനി, ഹാഷിം ബാഖവി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, മജീദ് ഫൈസി, സിയാദ് ഫൈസി, ഇബ്രാഹിം ദാറാനി, എം.കെ. മക്കാര്‍ ആശംസകളര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."