കമ്പനിക്കടവിലെ ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയുയര്‍ത്തുന്നു
കയ്പമംഗലം: വെളിച്ചം പകരാന്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഒടുവില്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കമ്പനിക്കടവ് ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റാണ് ഏത് നിമിഷവും താഴേക്ക് വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. 2007ല്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന ടി.എന്‍ പ്രതാപന്റെ പ്രാദേശിക വികസന ഫïുപയോഗിച്ചായിരുന്നു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ലൈറ്റ് പ്രവര്‍ത്തന രഹിതമായി. അറ്റകുറ്റപ്പണി നടത്താനുള്ള ബുദ്ധിമുട്ടും പണച്ചിലവും അധികമായതിനാല്‍ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉപേക്ഷിച്ച നിലയിലാണ്. ഇപ്പോള്‍ ഫ്‌ലെഡ് ലൈറ്റില്‍ ഒരെണ്ണം താഴേക്ക് തൂങ്ങി നില്‍ക്കുകയാണ്.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ എത്തുന്നിടത്താണ് അപകടകരമാം വിധം ലൈറ്റ് നില്‍ക്കുന്നത്. എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."