ദുരന്ത നിവാരണ അതോറിറ്റിയുടെ 'ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ' ആപ്്ത വാക്യത്തിന് സര്‍ക്കാര്‍ അംഗീകാരം
തിരുവനന്തപുരം: കേരളത്തെ വരള്‍ച്ച പിടികൂടിയതോടെ ദുരന്ത നിവാരണ അതോറിറ്റിയുടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വരള്‍ച്ചാ പ്രവര്‍ത്തനങ്ങളെ എല്ലാം ഏകോപിപ്പിക്കുന്നതിനായി ' ജലത്തെ ബഹുമാനിക്കൂ വരള്‍ച്ചയെ പ്രതിരോധിക്കൂ' എന്ന ആപ്തവാക്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഈ വരള്‍ച്ചാ കാലത്തു മാത്രമായിരിക്കും ഈ വാക്യം ഉപയോഗിക്കുക.
ഇന്നലെ ദുരന്ത നിവാരണ അതോറിട്ടിയാണ് ആപ്ത വാക്യം തയ്യാറാക്കിയത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളം പോലും ലഭിക്കാത്ത പഞ്ചായത്തുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ജലത്തെ ബഹുമാനിക്കുകയാണ് വേണ്ടതെന്ന ചിന്ത ജനങ്ങളില്‍ വളര്‍ത്തേണ്ടതുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുപ്രഭാതത്തോടു പറഞ്ഞു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആപ്ത വാക്യം തയ്യാറാക്കിയിരിക്കുന്നത്.
വ്യാപകമായി ജല സംരക്ഷണത്തിന് ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നതിനായി 83 ലക്ഷംരൂപ ദുരന്ത നിവാരണ അതോറിട്ടി അനുവദിച്ചു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകളില്‍ പരസ്യം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓരോ മന്ത്രിമാര്‍ക്കും ഓരോ ജില്ലകളിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല മന്ത്രിസഭ നല്‍കിയിട്ടുണ്ട്. ഏഴു ജില്ലകളുടെ മേല്‍നോട്ടം റവന്യൂ മന്ത്രിക്കും, ബാക്കി ജില്ലകളുടെ മേല്‍നോട്ടം ജലവിഭവ മന്ത്രിക്കും വീതിച്ചു നല്‍കിയിട്ടുണ്ട്.
ജലദൗര്‍ലഭ്യം നേരിടുന്ന പഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി കുടിവെള്ളം റേഷനായി നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്.ലഭിക്കുന്ന മഴവെള്ളം പാഴാക്കാതെ കിണറുകളിലും, മഴക്കുഴികളിലും ശേഖരിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനം വരള്‍ച്ചാ നഷ്ടം കണക്കാക്കി കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."