ഉനൈസ് എസ് കെ ഐ സി മനുഷ്യ ജാലിക
റിയാദ്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലും പുറത്തുമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനഷ്യ ജാലികയോടനുബന്ധിച്ച് എസ്.കെ.ഐ.സി ഉനൈസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ജാലിക തീര്‍ത്തു.
മതേതര ഇന്ത്യയുടെ ബഹുസ്വരതക്ക് കോട്ടം വരുത്തും വിധം രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ,ഫാഷിസ്റ്റ്, തീവ്രവാദ സംഘടനകളെ കരുതിയിരിക്കണമെന്നും മതത്തിന്റെ മേല്‍ചട്ടയണിഞ്ഞ് വരുന്ന തീവ്രവാദ സംഘടനകളെ ഓരോ മത വിശ്വാസിയും പുറം കാല് കൊണ്ട് തട്ടണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഭരണകൂട ഭീകരതയാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ജനാതിപത്യ രാഷ്ട്രമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന നിലപാടുകളൂമായി ഏകാധിപതിയെപ്പോലെ രാജ്യം ഭരിക്കുന്നവര്‍ രാജ്യത്തിന് അപമാനമാണെന്നും യോഗം കുറ്റപ്പെടുത്തി.
ഉസ്മാന്‍ പന്തിപ്പൊയില്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡണ്ട് പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു .ഖാസിം ദാരിമി പന്തിപ്പൊയില്‍ ഉല്‍ഘാടനവും പ്രമേയ പ്രഭാഷണവും നിര്‍വഹിച്ചു. ശമീര്‍ ഫറോഖ്, സി.ടി.മൊയ്തു, സകീര്‍ കോഴിക്കോട്, ജബ്ബാര്‍ പുളിഞ്ഞാല്‍, റസാഖ് കര്‍ണാടക, മുഹമ്മദ് മഞ്ചേരി ,മൂസ മഞ്ചേരി ,പി.മൊയ്തു, എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."