എമര്‍ജിങ്ങ് കേരള ക്രമക്കേട്: അന്വേഷണം നടക്കുന്നുവെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന എമര്‍ജിങ്ങ് കേരളയിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നുവെന്ന് വിജിലന്‍സ് ഇന്നലെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ അറിയിച്ചു. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണമല്ല നടക്കുന്നതെന്ന് ഹരജിക്കാരനായ പായ്ച്ചിറ നവാസ് കോടതിയെ ബോധിപ്പിച്ചു.
സ്വകാര്യ ഏജന്‍സികള്‍ക്ക് വിളംബരത്തിനായി 11 കോടി ചെലവഴിച്ചെന്നും അത് മുന്‍ വ്യവസായ സെക്രട്ടറി പി.എച്ച് കുര്യന്‍ മുന്‍കൈ എടുത്ത് രണ്ടു ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഹരജിക്കാരന്‍ വാദിച്ചു.
ഹരജിയില്‍ പറഞ്ഞിരിക്കുന്ന വിഷയമാണോ അന്വേഷിക്കുന്നതെന്ന് ജഡ്ജ് ബദറുദ്ദീന്‍ ലീഗല്‍ അഡൈ്വസറോട് ചോദിച്ചു. എന്നാല്‍ അറിയില്ലാ എന്നും കോടതി ഉത്തരവിട്ടാല്‍ അന്വേഷണം നടത്താമെന്നുമാണ് മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് ഹാജരാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത മാസം 10ന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."