യൂത്ത് ഇന്ത്യ ഡെസേര്‍ട്ട് ക്യാംപ് വേറിട്ട അനുഭൂതിയായി
മനാമ : യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ സംഘടിപ്പിച്ച 'കൂടാരത്തിലെ കൂട്ടുകാര്‍' ഡെസേര്‍ട്ട് ക്യാമ്പ് യുവാക്കളില്‍ വേറിട്ട അനുഭൂതിയായി മാറി. സാക്കിറില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ നടന്ന ക്യാമ്പ് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു.
പ്രവസത്തിന്റെ വിരസതയും ജീര്‍ണതയും ഇന്ന് യുവാക്കളില്‍ വലിയ അളവില്‍ കാണുന്നുണ്ടെന്നും അതിനെ മറികടക്കാന്‍ ഇത്തരം പരിപാടിക്ക് ഒരളവുവരെ സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. വൈക്ഞാനിക വിനോദ പരിപാടികള്‍ ഉള്‍ചേര്‍ന്ന ക്യാമ്പ് അറബികളുടെ പരമ്പരാഗത രീതിയിലുള്ള രാപ്പര്‍ക്കലിന്റെ പുത്തന്‍ അനുഭവമായിരുന്നു.
ഉദ്ഘാടന സെഷനില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ. ഫാജിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ അനീസ് സ്വാഗതവും സക്കീര്‍ ഹുസ്സൈന്‍ ഖിറാഅത്തും നടത്തി. തുടര്‍ന്നു നടന്ന സെഷനുകളില്‍ യൂനുസ് സലിം, ബിന്‍ഷാദ് പിണങ്ങോട്, യൂനുസ് രാജ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയത് ദേശീയ അവാര്‍ഡിന് അര്‍ഹമായ 'ഐന്‍' സിനിമ പ്രദര്‍ശനവും നടന്നു. പരിപാടികള്‍ക്ക് വി.എന്‍. മുര്‍ഷാദ്, മുഹമ്മദ് മുസ്തഫ, എം.എച്ച്. സിറാജ്, ഷഫീഖ് കൊപ്പത്ത്, അബ്ദുല്‍ അഹദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."