HOME
DETAILS

റോഡരികില്‍ വാഹനങ്ങളിലെ വ്യാപാരം; പുതിയ നിര്‍ദേശങ്ങളുമായി ഖത്തര്‍

  
backup
January 29 2017 | 17:01 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5

ദോഹ: വാഹനങ്ങള്‍ ഉപയോഗിച്ച് നിരത്തുകളിലും മറ്റും വ്യാപാരം നടത്തുന്നവര്‍ക്ക് സാമ്പത്തിക വാണിജ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന തൊഴിലിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ പദ്ധതി തയാറാക്കണമെന്നാണ് നിര്‍ദേശം. പ്രതീക്ഷിക്കുന്ന ലാഭം, സാധ്യതയുള്ള ഉപഭോക്താക്കള്‍, ബജറ്റ്, പ്രതീക്ഷിക്കുന്ന വരുമാനം എന്നിവയെല്ലാം ഇതിലുള്‍പ്പെടുത്തണം.

തൊഴിലിന്റെ വ്യാപ്തി, ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ എന്നിവ കണക്കിലെടുത്തായിരിക്കണം കൃത്യമായ ആസൂത്രണം തയാറാക്കേണ്ടത്. വ്യാപാരം തുടങ്ങുന്നതിനായി ജനസാന്ദ്രതയേറിയതും പൊതുജനങ്ങളുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടാനിടയുള്ളതുമായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതേസമയം സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഇതേ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ എന്‍ട്രി, എക്‌സിറ്റ് മേഖലകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കണം.

സിവില്‍ ഡിഫന്‍സ്, ഗതാഗത വകുപ്പ്, മുനിസിപ്പാലിറ്റി, പരിസ്ഥിതി ആരോഗ്യ കാര്യ വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സുകളും അനുമതിയും സ്വന്തമാക്കിയിരിക്കണം. വ്യാപാരത്തിനാവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സമര്‍പ്പിക്കണം. സേവനത്തിന്റെയും ഉത്പന്നത്തിന്റെയും തെരഞ്ഞെടുപ്പ്, വ്യാപാരത്തിന് അനുയോജ്യമായ സ്ഥലം, ഉത്പന്നം പ്രദര്‍ശിപ്പിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ നവീനമായ സമീപനവും ആശയങ്ങളുമായിരിക്കണം സ്വീകരിക്കേണ്ടത്.

വാണിജ്യമുദ്ര തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. നവീനവും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതുമായ ഡിസൈന്‍ ഉപയോഗിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപാരസംരംഭങ്ങള്‍ക്ക് വിപണി ഉറപ്പാക്കണം. സ്വകാര്യ മേഖലയുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുന്നവര്‍ക്ക് പന്ത്രണ്ട് പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഭക്ഷണം പാനീയങ്ങളുടെ വില്‍പ്പന, ടയര്‍ നന്നാക്കല്‍, അറ്റകുറ്റപ്പണി, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, സലൂണ്‍, തയ്യല്‍ക്കട തുടങ്ങിയവയ്ക്കാണ് അനുമതി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago