HOME
DETAILS

ജാട്ട് പ്രതിഷേധം വീണ്ടും; ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി

  
backup
January 30 2017 | 01:01 AM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82



ഷിംല: കേന്ദ്ര സര്‍വീസില്‍ സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാരുടെ പ്രതിഷേധം വീണ്ടും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ ശക്തമായ പ്രക്ഷോഭത്തിനു ശേഷം ഇന്നലെ വീണ്ടും ഇവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. കഴിഞ്ഞ പ്രക്ഷോഭത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ലക്ഷക്കണക്കിന് സ്വത്തുവകകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ നടന്ന സമരം സമാധാനപരമായിരുന്നു. ജസിയ ഗ്രാമത്തിനു പുറമെ സോനാപേട്ട്, ഝാജര്‍, ജിന്ദ്, ഭിവാനി അടക്കമുള്ള ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ നടന്നു. അടുത്ത ദിവസങ്ങളിലായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ജാട്ട് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതുവരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് ജാട്ട് നേതാവ് യശ്പാല്‍ മാലിക് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ശക്തമായ സുരക്ഷയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇതിനകം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍സമരം ശക്തമാകുകയും സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 55 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ അയച്ചിട്ടുണ്ട്. ഇതില്‍  37 കമ്പനി സൈന്യത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഇതിനിടയില്‍ ദ്രുത കര്‍മ സേനയും സംസ്ഥാനത്തിന്റെ സുരക്ഷക്കായി എത്തിയിട്ടുണ്ട്. നൂറുകണക്കിന് ഹോം ഗാര്‍ഡുകളും സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  10 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  18 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  32 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago