കലാവിരുന്നൊരുക്കി റെയ്ഞ്ച് ഇസ്‌ലാമിക കലാമേളകള്‍ സമാപിച്ചു
കോഴിക്കോട്: വെസ്റ്റ് റെയ്ഞ്ച് ഇസ്‌ലാമിക കലാമേള സമാപിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തെരുവത്ത് ജവാഹിറുല്‍ ഉലൂം മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് എസ്.വൈ.എസ് ഉപാധ്യക്ഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ട്രോഫി കൈമാറി.
വെള്ളയില്‍ മജ്‌ലിസുല്‍ ബയാന്‍ മദ്‌റസ രണ്ടാം സ്ഥാനവും പണിക്കര്‍ റോഡ് മുഹമ്മദിയ്യ മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുസ്സമദ് ബാഖവി പതാക ഉയര്‍ത്തി. എം.പി കോയട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ സക്കരിയ്യ മൗലവി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ബഷീര്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ദാരിമി, കൊടുവള്ളി മുഹമ്മദ് മുസ്‌ലിയാര്‍, മാനേജ്‌മെന്റ് സെക്രട്ടറി മമ്മദ് കോയ, ഒ.പി ബീരാന്‍കുട്ടി മുസ്‌ലിയാര്‍, ലത്തീഫ് ഫൈസി, ഒ.ടി മുഹമ്മദ് കുട്ടി സൈനി, ഫിറോസ് വാഫി, മുനീര്‍ ഫൈസി, ഇബ്രാഹിം ഫൈസി, സഅദ് ഹുദവി സംസാരിച്ചു.
അത്തോളി: കാക്കൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള സമാപിച്ചു. കിഡ്ഡീസ്, സീനിയര്‍ വിഭാഗത്തില്‍ കൊളക്കാട് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയും, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ചീക്കിലോട് മഅ്ദനുല്‍ ഉലൂം മദ്‌റസയും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ പാവണ്ടൂര്‍ ഹിദായത്തുസ്സിബ്‌യാന്‍ മദ്‌റസയും ജേതാക്കളായി.
റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍ കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അസ്ഹരി കിനാലൂര്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം നിളാമുദ്ദീന്‍ ട്രോഫി വിതരണം നിര്‍വഹിച്ചു. പി. കുഞ്ഞുട്ടി ബാഖവി പതാക ഉയര്‍ത്തി. റെയ്ഞ്ച് പ്രസിഡന്റ് മൂസക്കോയ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായി. അബ്ദുല്‍ ലത്തീഫ് ബാഖവി, ജലീല്‍ മാസ്റ്റര്‍, നജഫ് അഹ്മദ് കോയ ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി കൊളക്കാട് പ്രസംഗിച്ചു. റെയ്ഞ്ച് സെക്രട്ടറി ഗഫൂര്‍ ഫൈസി കുറ്റിക്കാട്ടൂര്‍ സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.
മുക്കം: തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള പുന്നക്കല്‍ മസ് ലകുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ ഖാസിം ഉദ്ഘാടനം ചെയ്തു. സലാം ഹാജി പതാക ഉയര്‍ത്തി. നൂറുദ്ദീന്‍ ഫൈസി അധ്യക്ഷനായി. മുഹ്‌യിദ്ദീന്‍ ദാരിമി, ശിഹാബുദ്ദീന്‍ ഫൈസി, സുബൈര്‍ മുസ്‌ലിയാര്‍, ഖമറുദ്ദീന്‍ വാഫി, ജുനൈദ് മുസ്‌ലിയാര്‍, അബ്ദുറഊഫ് ഫൈസി, അംജദ് ഖാന്‍ റശീദി, അബ്ദുല്ല ഫൈസി, ഇല്യാസ് മൗലവി, സ്വമദ് മുറമ്പാത്തി പ്രസംഗിച്ചു.
മുന്നൂറോളം പ്രതിഭകള്‍ മത്സരിച്ച വിദ്യാര്‍ഥി ഫെസ്റ്റില്‍ പാമ്പിഴഞ്ഞപാറ ശംസുല്‍ ഉലമാ സ്മാരക മിഫ്താഹുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസ ചാംപ്യന്മാരായി. താഴെ തിരുവമ്പാടി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ രണ്ടും കൂടരഞ്ഞി മുനവ്വിറുല്‍ ഇസ്‌ലാം ഹനഫി മദ്‌റസ മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭകളായി അസീം സയാന്‍ കൂടരഞ്ഞി (കിഡ്ഡീസ്), അസ്ജദ് ഫര്‍ഹാന്‍ പാമ്പിഴഞ്ഞപാറ (സബ് ജൂനിയര്‍), റിന്‍ശാദ് മുറമ്പാത്തി (ജൂനിയര്‍), മുഹമ്മദ് സാബിത്ത് കൂടരഞ്ഞി (സീനിയര്‍), നിസാമുദ്ദീന്‍ പാമ്പിഴഞ്ഞപാറ (സൂപ്പര്‍ സീനിയര്‍), ഖമറുദ്ദീന്‍ വാഫി (മുഅല്ലിം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്കുള്ള സമ്മാനദാനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍.എസ് മൗലവി നിര്‍വഹിച്ചു.
ഫറോക്ക്: റെയ്ഞ്ച് കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാംപ്യന്മാരായ കഷായപ്പടി മമ്പഉല്‍ ഉലൂം വിദ്യാര്‍ഥികളെയും അധ്യാപകരെയും പള്ളി-മദ്‌റസാ കമ്മിറ്റി അനുമോദിച്ചു. സുകൃതം മാഗസിനിലും മുഅല്ലിം വിഭാഗത്തിലും മദ്‌റസക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
പ്രസിഡന്റ് മൂസക്കോയ കക്കാട് അധ്യക്ഷനായി. അഷ്‌റഫ് സഅദി, വി.ടി അഷ്‌റഫ് മുസ്‌ലിയാര്‍, ഷറഫുദ്ദീന്‍ വാഫി, പി. അബ്ദുല്‍ അലി, എം. ഹുസൈന്‍, എം. ബഷീര്‍ സംസാരിച്ചു. സെക്രട്ടറി ചേക്കുട്ടി സ്വാഗതവും കെ.ടി.എം ഹനീഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."