സാന്തോം കോളനിയിലെ മദ്യശാലക്കെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നു
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ പൂട്ടി കിടക്കുന്ന മദ്യഷാപ്പുകള്‍ തുറക്കുവാനുള്ള അധികൃതരുടെ നീക്കം കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇടക്കൊച്ചി,പെരുമ്പടപ്പ് എന്നിവടങ്ങളില്‍ വര്‍ഷങ്ങളായി പൂട്ടി കിടന്നിരുന്ന കള്ള് ഷാപ്പുകള്‍ തുറക്കുവാനുള്ള പുതിയ നീക്കമാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നത്.
ഇടക്കൊച്ചിയില്‍ കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെ മാസങ്ങളായി സമരം നടന്ന് വരികയാണ്. ഇതിനിടെയിലാണ് പെരുമ്പടപ്പില്‍ ഷാപ്പ് തുറക്കുന്നതിന്റെ ഭാഗമായി പൂട്ടി കിടന്നിരുന്ന ഷാപ്പ് അറ്റകുറ്റ പണികള്‍ ആരംഭിച്ചത്. ഇതോടെ നാട്ടുകാര്‍ സമര സമിതി രൂപീകരിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ മദ്യ ഷാപ്പുകള്‍ തുറക്കുവാനുള്ള പുതിയ നീക്കമാണ് ശക്തമായ പ്രതിഷേധം ക്ഷണിച്ച് വരുത്തുന്നത്.
ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളില്‍ മദ്യ ഷാപ്പുകള്‍ വന്നാല്‍ അത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവിയെ ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പ്രതിഷേധത്തില്‍ അണി നിരക്കുന്നതില്‍ ഏറിയ പങ്കും അത് കൊണ്ട് തന്നെ സ്ത്രീകളാണെന്ന് ശ്രദ്ധേയമാണ്.
കുടുംബ ജീവിതത്തെ ബാധിക്കുന്നതോടൊപ്പം പുറമേ നിന്നുള്ളവരും പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. ഇതിനിടയിലാണ് വ്യാപാര മേഖലയായ കരുവേലിപ്പടിയില്‍ നിന്ന് ജനവാസ കേന്ദ്രമായ സാന്തോം കോളനിയിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാല മാറ്റി സ്ഥാപിച്ചത്. ഒ രു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് മദ്യ വില്‍പ്പന ശാല മാറ്റിയത്. മദ്യവുമായി വാഹനം എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തി ഇതു തടയുകയായിരുന്നു.
കോളനിക്ക് മുന്നില്‍ തന്നെയാണ് മദ്യശാല തുടങ്ങിയിട്ടുള്ളത്.കഴിഞ്ഞ ഒരാഴ്ചയായി ഈ സ്ഥാപനത്ത് മുന്നില്‍ സമരം നടന്നു വരികയാണ്.ആദ്യം സത്യാഗ്രഹ സമരമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ത്രീകള്‍ റിലേ നിരാഹാര സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.കഴിഞ്ഞ നാല് ദിവസമായി ഇവിടെ നിരാഹാര സമരം നടക്കുകയാണ്.മദ്യ വിരുദ്ധ സമിതിയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് സമരം നടക്കുന്നത്.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥാപനം മാറ്റിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ നടക്കുന്നില്ല.സമരത്തെ തുടര്‍ന്ന് ഇത് വരെ മദ്യ ശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കിലും സ്ഥാപനം മാറ്റാമെന്ന് ഉറപ്പ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യ വില്‍പ്പന ശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റുവാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടയില്‍ പ്രാദേശികമായി ഉയര്‍ന്ന് വരുന്ന പ്രതിഷേധം സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."