ഭീകരതക്കെതിരേ ദേശസ്‌നേഹികള്‍ ഒന്നിക്കണം: ബാലചന്ദ്രന്‍ വടക്കേടത്ത്
തൃപ്രയാര്‍: കപട ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരേ ദേശസ്‌നേഹികള്‍ ഒന്നിക്കണമെന്ന് പ്രശസ്ത നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 3, 4, 5 തിയതികളില്‍ നാട്ടിക ശൗഖത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കുന്ന നാട്ടിക റെയ്ഞ്ച് ഇസ്‌ലാമിക് കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരമായ ഇന്ത്യയെ നിലനിര്‍ത്തുന്നതും സര്‍ഗാത്മകമാക്കുന്നതും ദേശീയതയാണ്. അതു തകരണമെന്ന് ചില കേന്ദ്രങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കലാകാരന്മാരും എഴുത്തുകാരും ഇതു തിരിച്ചറിഞ്ഞ് പ്രതികരിക്കണം. എഴുത്തോ കഴുത്തോ വലുതെന്ന് ചോദിച്ചാല്‍ കഴുത്തല്ല എഴുത്താണു വലുതെന്ന ്പറയാന്‍ സാംസ്‌കാരിക സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസാ മനേജ്മന്റ് അസോസിയേഷന്‍ റെയ്ഞ്ച് പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
സംഘാടക സമിതി ഭാരവാഹികളായ പി.എച്ച് സൈനുദ്ദീന്‍, കെ.എ ഹാറൂണ്‍ റഷീദ്, നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗഖത്തലി, പി.പി മുസ്തഫ മുസ്‌ലിയാര്‍, എം.ജെ മുജീബ് മുറ്റുച്ചൂര്‍, പി.എ ഫഹദ് റഹ്മാന്‍, ഹനീഫ് റഷീദ്, പി.എച്ച് മുഹമ്മദ്, കെ.എം അബ്ദുല്‍ ഗഫൂര്‍, ഹാരിസ് റഷീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."