ഫാഷിസത്തിനെതിരെ മതേതര ശക്തികള്‍ കൈകോര്‍ക്കണം: എസ്.കെ.ഐ.സി റിയാദ്
റിയാദ്: കരുത്താര്‍ജിക്കുന്ന ഫാഷിസത്തിനെതിരെ മതേതര ശകതികള്‍ കൈകോര്‍ക്കണമെന്ന് എസ് കെ ഐ സി റിയാദ് മനുഷ്യജാലിക അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ സ്ഥാനത്ത് മോദിയെ പ്രതിഷ്ഠിക്കല്‍, വര്‍ധിക്കുന്ന മതകിയ വിവേചനം,, നോട്ട് നിരോധനം തുടങ്ങിയവക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയരാത്തത് ഭീതിജനകമാണെന്നും എം ടി, കമല്‍ തുടങ്ങിയവര്‍ക്കതിരെ നേരെ നടക്കുന്ന ഫാസിസ്‌ററ് കയ്യേററങ്ങള്‍ അപലീനീയമാണെന്നും ജാലികയോടനുബന്ധിച്ച് നടന്ന 'ഫാഷിസം മതേതരത്തെ വിഴുങ്ങുമോ?' എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സൗഹാര്‍ദത്തിന്റെ നന്മ നിറഞ്ഞ ഇന്നലകളിലേക്ക് സമൂഹത്തെ നയിക്കലാണ് മനുഷ്യജാലികയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ ഉണര്‍ത്തി. മോഡേണ്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ് , ഉദ്ഘാടനംചെയ്തു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു.
സലീം വാഫി മൂത്തേടം മനുഷ്യ ജാലിക പ്രതിജ്ഞ ചൊല്ലി. അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി ദേശീയോദ് ഗ്രഥന ഗാനം ആലപിച്ചു മുഹമ്മദ് കോയ വാഫി, വയനാട് പ്രമേയ പ്രഭാഷണം നടത്തി സി.എം. കുട്ടി സഖാഫി (മജ്മഅ് കാവനൂര്‍), മൊയ്തീന്‍ കോയ കല്ലമ്പാറ (കെ എം സി സി) അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി ) അബ്ദുല്‍ അസീസ് വാഴക്കാട് (എസ് വൈ എസ്) സുബ്രമണ്യന്‍ (കേളി) റാഷിദ് ഖാന്‍ (മാധ്യമം) സുലൈമാന്‍ ഹുദവി (മലയാളം നൂസ്) ബശീര്‍ (തേജസ്) ഉബൈദ് എടവണ്ണ (ജയ് ഹിന്ദ് ടി വി) തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മോഡറേറ്ററായിരുന്നു. മുസ്തഫ ബാഖവി പെരുമുഖം എസ് സി മുഹമ്മദ് കണ്ണുര്‍ അലവിക്കുട്ടി ഒളവട്ടൂര്‍,കോയാമു ഹാജി, അബ്ദുറസാഖ് വളക്കൈ, മുഹമ്മദാലി ഹാജി, അബ്ദുറഹ്മാന്‍ ഫറോക്ക് തുടങ്ങിവര്‍ പങ്കെടുത്തു ഹബീബുള്ള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."