മുസ്ലിം നിരോധനം: ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷിക്കാഗോ കര്‍ദിനാള്‍
ഷിക്കാഗോ: അമേരിക്കയില്‍ മുസ്ലിംകള്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നടപടി ചരിത്രം കറുത്ത നിമിഷങ്ങളായി രേഖപ്പെടുത്തുമെന്ന് ഷിക്കാഗോ കര്‍ദിനാള്‍ ബ്ലാസി കുപ്പിച്ച്.
മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്്ലിംകള്‍ക്കെതിരേ ട്രംപ് സ്വീകരിച്ച നടപടി കത്തോലിക്കാ വിശ്വാസത്തിന്റേയും അമേരിക്കന്‍ മൂല്യങ്ങളുടേയും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കുപിടിച്ച് ട്രംപ് സ്വീകരിച്ച നടപടി അമേരിക്കയുടെ സുരക്ഷിതത്വത്തിന് തിരിച്ചടിയാകും.
തിരക്കു പിടിച്ചു ട്രംപ് സ്വീകരിച്ച നടപടി അമേരിക്കയുടെ സുരക്ഷിതത്വത്തിന് തിരിച്ചടിയാകുമെന്നും കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്കി.
ഷിക്കാഗോയിലെ നിരവധി പള്ളികളും വൈദികരും നിരോധിക്കപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും പുതിയ ഉത്തരവ് ഇതിനു വലിയ ഭീഷീണിയുയര്‍ത്തുന്നതായി ആശങ്കയുണ്ടെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. യു.എസില്‍ മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."