ജെല്ലിക്കെട്ട്: ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി:തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന നിയമത്തിനെതിരെ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
ജെല്ലിക്കെട്ട് അനുവദിച്ച് കൊണ്ട് 2016ല്‍ ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കാന്‍ അനുമതി തേടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
ജെല്ലിക്കെട്ട് നിരോധനം നിലനില്‍ക്കെ ഓര്‍ഡിനന്‍സിറക്കുകയും പിന്നീട് അടിയന്തരമായി നിയമമാക്കുകയും ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മൃഗസംരക്ഷണ വകുപ്പ് കോടതിയെ സമീപിച്ചത്.
ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടില്‍ വ്യാപക സംഘര്‍ഷമാണ് അരങ്ങേറിയത്. ഒരാഴ്ച്ചയിലധികം സമരം നീണ്ടുനിന്നു മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓര്‍ഡിനന്‍സിന് പിന്നാലെ തമിഴ്‌നാട് നിയമസഭ ജെല്ലിക്കെട്ട് നിയമവിധേയമാക്കി ബില്ല് പാസ്സാക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."