ചേര്‍ത്തല താലൂക്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്
ചേര്‍ത്തല: വേനല്‍ കനത്ത് ചൂട് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് താലൂക്കിന്റെ വിവിധ മേഖലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം.
കനത്ത ചൂടു മൂലം നാട്ടിലെ പാരമ്പര്യ ജല സ്രോതസുകള്‍ വറ്റിവരണ്ടു. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലമാണ് ഇപ്പോള്‍ ജനങ്ങളുടെ ഏക ആശ്രയം. എന്നാല്‍ യഥാസമയം വെള്ളം തരാതെയും അപേക്ഷിച്ചവര്‍ക്ക് കണക്ഷന്‍ നല്‍കാതെയും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് വാട്ടര്‍ അതോറിറ്റി സ്വീകരിക്കുന്നത്. റോഡ് മുറിച്ച് പൈപ്പ് കണക്ഷന്‍ എടുക്കേണ്ടവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ഇങ്ങനെയുള്ള അപേക്ഷകര്‍ പി.ഡബ്ലിയു ഓഫീസില്‍ മുന്‍കൂര്‍ പണം അടച്ച് മാസങ്ങള്‍ കാത്തിരിക്കണം.
വാട്ടര്‍ അതോറിറ്റിയും പിഡബ്ലിയുവും തമ്മിലുള്ള ശീതസമരമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കെ.സി.വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസവും ജലസംരക്ഷണ ക്യാംപെയിനും നടത്തും.
ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗം മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് എം.ലിജു അധ്യക്ഷതവഹിച്ചു.
സി.കെ.ഷാജി മോഹന്‍, കെ.എന്‍.സെയ്ത് മുഹമ്മദ്, എസ്.ശരത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."