പുളിമ്പറമ്പില്‍ മദ്യവില്‍പ്പനശാല കെട്ടിടത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്
തളിപ്പറമ്പ്: മദ്യവില്‍പ്പനശാലക്ക് കെട്ടിടം പണി തുടങ്ങിയതോടെ ആക്ഷന്‍ കമ്മറ്റി എതിര്‍പ്പുമായി രംഗത്ത്. വര്‍ഷങ്ങളായി തളിപ്പറമ്പ് ദേശീയപാതയില്‍ പൂക്കോത്ത് നടയില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്യവില്‍പ്പന ശാലയാണ് സുപ്രീംകോടതി വിധിയെതുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ മാറ്റി സ്ഥാപിക്കുന്നത്. പട്ടുവം റോഡില്‍ പുളിമ്പറമ്പ് സോമേശ്വരത്താണ് പുതുതായി കെട്ടിടംപണിയുന്നത്. ഒറ്റപ്പെട്ട കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് കെട്ടിടം പണി. ഞായറാഴ്ച വൈകുന്നേരം നാട്ടുകാരുടെ നേതൃത്വത്തില്‍ കെട്ടിടം പണിയുന്ന സ്ഥലത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് മദ്യവില്‍പ്പന ശാലക്കെതിരേ കര്‍മ്മസമിതി രൂപീകരിച്ചു സമരത്തിനിറങ്ങാന്‍ തീരുമാനിച്ചു.
സി.പി.എം നേതാവ് കോമത്ത് മുരളീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ രാജേഷ് അധ്യക്ഷനായി. പി.പി വല്‍സല, കല്ലിങ്കീല്‍ പത്മനാഭന്‍, സി ലക്ഷ്മണന്‍, സി ശുഭ സംസാരിച്ചു.
മദ്യശാലക്ക് വേണ്ടി പണിയുന്ന കെട്ടിടത്തിന്റെ ചുമരില്‍ സി.പി.എം പ്രവര്‍ത്തകര്‍ ചുമരെഴുത്ത് നടത്തി. നിരവധി സ്ഥലങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ആരംഭിക്കുന്നതിനായി കണ്ടുവെങ്കിലും പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
പുളിമ്പറമ്പില്‍ രഹസ്യമായിട്ടാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടം മദ്യവില്‍പ്പനശാലക്കാണെന്ന് വ്യക്തമായത്.
എന്നാല്‍ കെട്ടിടം നിര്‍മിക്കുന്നത് മദ്യവില്‍പ്പനശാലക്ക് അല്ലെന്നും തെറ്റിദ്ധാരണ മൂലമാണ് നാട്ടുകാര്‍ സമരരംഗത്തുവന്നിരിക്കുന്നതെന്നും സ്ഥലമുടമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."