'മൊട്ട ഗ്ലോബല്‍'. ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു
മസ്‌കറ്റ്: മൊട്ടത്തലയുള്ളവരുടെ ആദ്യത്തെ ആഗോള കൂട്ടായ്മയായ 'മൊട്ട ഗ്ലോബല്‍'. ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റിലെ ദാര്‍സൈറ്റ് ബീച്ച് ല്‍ വെച്ച് നടന്നു. തൃശൂര്‍ കേന്ദ്രമാക്കി , ഇരുപതിലേറെ രാജ്യങ്ങളില്‍ വ്യാപിച്ച്ചുകിടക്കുന്ന കൂട്ടായ്മയാണ് മൊട്ട ഗ്ലോബല്‍. മൊട്ടത്തല ഉയര്‍ത്തിപ്പിടിച്ച് ചില നല്ല ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു തല ഉയര്‍ത്തി നില്‍ക്കുവാന്‍ മറ്റുള്ളവര്‍ക്ക് ധൈര്യം പകരുകയും , ബോഡിഷെയിം അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് 'മൊട്ട ഗ്ലോബല്‍' ഒമാന്‍ കോഡിനേറ്റര്‍ ബിപിന്‍ കോന്നി പറഞ്ഞു.
നിറം, തടി, മെലിച്ചില്‍, മുടികൊഴിച്ചില്‍, ശാരീരിക വൈകല്യങ്ങള്‍ എന്നിവയുടെ പേരില്‍ ബോഡി ഷേമിംഗ് അഥവാ ശരിര നിന്ദ അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഈ ഭൂമിയിലുണ്ട് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനായി ഒക്ടോബര്‍ 2 മുതല്‍ ആരംഭിച്ച സ്റ്റോപ്പ് ബോഡി ഷെയിമിങ് എന്ന രാജ്യാന്തര തലത്തിലുള്ള ക്യാമ്പയിന്‍ ഒക്ടോബര്‍ 20ന് കോഴിക്കോട് ബിച്ചില്‍ വെച്ച് സമാപിക്കുകയാണ്, ക്യാമ്പയിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും സ്റ്റോപ്പ് ബോഡി ഷെയിമിങ് എന്ന പ്ലക്കാടുമായി മൊട്ട ഗ്ലോബല്‍ മെമ്പര്‍മാര്‍ അണി നിരക്കുകയുണ്ടായി. ഒരുപാട് സെലിബ്രിറ്റികളും, കാര്‍ട്ടൂണിസ്റ്റുകളും, എഴുത്തുകാരും തങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൊണ്ട് ക്യാമ്പയിനെ ശ്രദ്ധേയമാക്കി.
2024 ആഗസ്റ്റ് 11 ന് ത്യശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെച്ചാണ് സംഘടനയുടെ പിറവി. ഓണത്തിന് ത്യശ്ശൂരിലെ പുലിക്കളിയുടെ ഭാഗമായും 100 മൊട്ടകള്‍ അണിനിരക്കുകയുണ്ടായി. 20 രാജ്യങ്ങളിലായി 700 ലധികം ആളുകള്‍ ഈ ഓര്‍ഗനൈസേഷനില്‍ ഉണ്ട്.മനുഷ്യന്റെ ശാരീരികവും, മാനസികവും, സാമൂഹികവും, സാംസ്‌കാരികവുമായ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഈ സന്നദ്ധ സംഘടനയുടെ പ്രഥമ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."