HOME
DETAILS

മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് പരിശോധിച്ചു ; സ്പില്‍വേയിലെ ഏഴു ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധന നടത്തി

ADVERTISEMENT
  
backup
May 27 2016 | 20:05 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%b8%e0%b4%ae%e0%b4%bf-2

തൊടുപുഴ: സുപ്രിംകോടതി മേല്‍നോട്ട സമിതി നിയോഗിച്ച ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിച്ചു. കാലവര്‍ഷത്തില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ഷട്ടറുകളുടെ പ്രവര്‍ത്തനവും സമിതി അംഗങ്ങള്‍ വിലയിരുത്തി. ജലനിരപ്പ് താഴ്ന്നുനില്‍ക്കുന്നതിനാല്‍ സീപ്പേജ് ജലത്തിന്റെ അളവ് മിനിറ്റില്‍ 18.4 ലിറ്ററായി കുറഞ്ഞതായി വിലയിരുത്തി.
പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തുന്നതിനായി സ്പില്‍വേയിലെ ഏഴു ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു. പുതിയ മൂന്നു ഷട്ടറുകളും പഴയ നാലെണ്ണവുമാണ് ഉയര്‍ത്തിയത്. കേരളത്തിന്റെ ആവശ്യപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന്റെ അളവ് അറിയാന്‍ അടുത്തിടെ തമിഴ്‌നാട് സ്പില്‍വേയില്‍ ഡയലുകള്‍ സ്ഥാപിച്ചിരുന്നു. ഉപസമിതി ഇവയും പരിശോധനാ വിധേയമാക്കി. ഇന്നലെ രാവിലെയാണ് കേന്ദ്ര ജലകമ്മിഷനിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹരീഷ് ഗിരീഷ് ഉംബര്‍ജി ചെയര്‍മാനും കേരളാ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍.എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിലെ പി മാധവന്‍, സാം ഇര്‍വിന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഉപസമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തിയത്.
ബേബി ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തമിഴ്‌നാട് അംഗങ്ങള്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തി. മഴക്കാലമാകുന്നതോടെ എല്ലാമാസവും ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  9 minutes ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  16 minutes ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  35 minutes ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  35 minutes ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  an hour ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  an hour ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  an hour ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  2 hours ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  2 hours ago