ജിഷ വധം: പുനഃപരിശോന നടത്താന്‍ അന്വേഷണ സംഘം
പെരുമ്പാവൂര്‍: ജിഷ വധകേസിന്റെ അന്വേഷണം പുനഃപരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. ജനങ്ങള്‍ ക്ഷമ പാലിക്കണമെന്ന് സംഘത്തലവന്‍ മധ്യമേഖലാ എ.ഡി.ജി.പി ബി.സന്ധ്യ അഭ്യര്‍ഥിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണ്.
പുതിയ അന്വേഷണ സംഘത്തിന്റെ പരിശോധനകള്‍ ആദ്യഘട്ടം മുതല്‍ ആരംഭിക്കും. കൊലയാളിയെ പിടികൂടുകയെന്നതാണ് ദൗത്യമെന്നും ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ വസ്തുതകളെല്ലാം വിശദമായി പരിശോധിച്ചതായും അവര്‍ പറഞ്ഞു.
പെരുമ്പാവൂരിലെത്തിയ ബി.സന്ധ്യയും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനേയും സഹോദരിയേയും സന്ദര്‍ശിച്ചു. തുടര്‍ന്ന് കൊലപാതകം നടന്ന കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം പരിശോധന നടത്തി. അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു. പുതിയ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ഇവിടെ തടിച്ചുകൂടിയിരുന്നു. സംഘത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പിമാരായ ഉണ്ണിരാജ ഐ.പി.എസ്, പി.കെ മധു, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിമാരായ സോജന്‍, കെ.എസ് സുദര്‍ശന്‍, ശശിധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ ബൈജു പൗലോസ്, ഷംസു എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."