രസീലക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കുന്ദമംഗലം: കഴിഞ്ഞദിവസം പൂനെയില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ഉദ്യോഗസ്ഥ കെ. രസീലയ്ക്ക് (26) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കുന്ദമംഗലത്തിനടുത്ത പയിമ്പ്ര കിഴക്കാള്‍കടവിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും രാവിലെ മുതല്‍ തന്നെ നൂറു കണക്കിനാളുകള്‍ ഒഴുകിയെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം സുരേഷ് ബാബു, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഏരിയാ സെക്രട്ടറി ടി. വേലായുധന്‍, എം.പി കേളുക്കുട്ടി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെസീനത്ത്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അപ്പുക്കുട്ടന്‍, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
ആറുമാസം മുന്‍പ് പൂനെയിലെ ഇന്‍ഫോസില്‍ ജോലിയില്‍ പ്രവേശിച്ച രസീല ഞായറാഴ്ച വൈകിട്ട് ഓഫിസില്‍ ജോലി ചെയ്യവേ സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തില്‍ മുഖത്തും മറ്റും മുറിവേറ്റ പാടുകളുï്. കംപ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് പ്രതി കൊല നടത്തിയത്.
വിമുക്തഭടനും കുന്ദമംഗലം പൊലിസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡുമായ ഒഴാംപൊയില്‍ രാജുവിന്റെ മകളാണ് രസീല. മാതാവ് പരേതയായ പൂഷ്പലത. ഏക സഹോദരന്‍ രജിന്‍കുമാര്‍ അബൂദബിയില്‍ ജോലി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."