HOME
DETAILS
MAL
കാരി ബാഗ് കൈകാര്യം ചെയ്യുന്നതിനു ഫീസ്; വ്യാപാരി വ്യവസായ സമിതി ധര്‍ണ നടത്തി
backup
February 01 2017 | 07:02 AM
കണ്ണൂര്‍: 50 മൈക്രോണില്‍ കൂടുതലുള്ള ക്യാരി ബാഗുകള്‍ കൈകാര്യം ചെയ്യുന്നതിനു വ്യാപാരികളില്‍ നിന്നു പ്രതിമാസം 4000 രൂപ ഫീസ് വാങ്ങുന്ന തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ.കെ സഹദേവന് അധ്യക്ഷനായി. വി ഗോപിനാഥ്, എം.എ ഹമീദ് ഹാജി, ജയരാജന് പുത്തലത്ത്, കെ പങ്കജവല്ലി, വി.പി മൊയ്തു, കെ.വി ഉണ്ണികൃഷ്ണന്, കെ.പി പ്രമോദ്, പി വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."