കുന്ദാപുരം കാസര്‍കോട് പാതയില്‍ ഇന്നു മുതല്‍ നാലു ടോള്‍ ഗേറ്റുകള്‍
മംഗളൂരു: കുന്ദാപുരം കാസര്‍കോട് ദേശീയ പാതയില്‍ പുതുതായി മൂന്ന് ടോള്‍ ഗേറ്റുകള്‍ കൂടി ഇന്നു മുതല്‍ ആരംഭിക്കും. നിലവിലുള്ള എന്‍.ഐ.ടി.കെ സൂറത്തുകല്‍ ടോള്‍ ഗേറ്റിനു പുറമേ കാസര്‍കോട് തലപ്പാടി, ഗുണ്ട്മി, ഹേജാമദി എന്നിവിടങ്ങളിലാണ് പുതുതായി ആരംഭിക്കുന്ന ടോള്‍ ഗേറ്റുകള്‍.
ദേശീയപാത 66 ല്‍ നാലുവരി പാതയിലുള്ള ടോള്‍ ഗേറ്റുകളില്‍ കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്കു യഥാക്രമം 40, 30, 35 എന്നിങ്ങനെ ഒരു ഭാഗത്തേക്കും 60, 45, 50 രണ്ടു ഭാഗത്തേക്കുള്ള ചാര്‍ജാണ് ഈടാക്കുക. ബസുകള്‍ക്ക് ഗുണ്ട്മിയില് 130, 195 ഹേജാമദിയില് 105, 160 തലപ്പാടിയില്‍ 110, 165 എന്നിങ്ങനെയാണ് ചാര്‍ജ്. വാണിജ്യാവശ്യങ്ങള്‍ക്കായി ഈ പാതയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് 1155 മുതല്‍ 8280 വരെയുള്ള വ്യത്യസ്തങ്ങളായ പാസുകള്‍ ഉപയോഗിച്ച് മാസത്തില്‍ 50 തവണ ഗേറ്റു കടക്കാം. ടോള്‍ ഗേറ്റിനു സമീപത്തായി 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രദേശവാസികള്‍ക്ക് 235 രൂപയുടെ മാസന്തര പാസുപയോഗിച്ച് യാത്ര ചെയ്യാമെന്നും ദേശിയ പാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. നാലുവരിപ്പാത നിര്‍മാണം പൂര്‍ത്തിയാവാതെ യാത്രക്കാരില്‍ നിന്നും ടോള്‍ ചാര്‍ജ് ഈടാക്കുന്നത് അന്യായമാണെന്നുള്ള പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."