HOME
DETAILS

മലപ്പുറത്തെ വികസന വഴിയില്‍ നയിച്ച നേതാവ്: പാസ്‌പോര്‍ട്ട് ഓഫിസ് മുതല്‍ ഹജ്ജ് ക്വാട്ട വരെ

  
backup
February 01 2017 | 08:02 AM

story-e-ahammed-3

മലപ്പുറം: കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മലയാളിയാണ് ഇ അഹമ്മദ്. 1991 ജൂണ്‍ 20ന് ലോക്‌സഭയിലെത്തിയ അഹമ്മദ് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മുസ്്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. ഏറ്റവുമൊടുവില്‍ 2014ല്‍ പോള്‍ ചെയ്ത വോട്ടിന്റെ പകുതിയിലധികം നേടിയാണ് ജനങ്ങള്‍ അഹമ്മദിനെ തെരഞ്ഞെടുത്തയച്ചത്. ഭൂരിപക്ഷമാകട്ടെ 194,739 വോട്ട്. ജനങ്ങള്‍ ഇ അഹമ്മദ് എന്ന നേതാവിലര്‍പ്പിച്ച വിശ്വാസം മാത്രമാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനം.


2004ല്‍ ഇരുപതില്‍ 19 സീറ്റിലും യു.ഡി.എഫ് തകര്‍ന്നടിഞ്ഞപ്പോള്‍ 102,758 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ സര്‍ക്കാരില്‍ അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായി. 2009 ഏപ്രില്‍ മുതല്‍ 2011 ജനുവരി വരെ റെയില്‍വേ സഹമന്ത്രി. ജനുവരി 24 ന് വീണ്ടും വിദേശകാര്യത്തിന്റെ ചുമതല നല്‍കി. 2011 ജൂലൈ മുതല്‍ ഒക്ടോബര്‍ 2012 വരെ മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ അധിക ചുമതലയും ഇ അഹമ്മദിനായിരുന്നു. മന്ത്രിയായിരിക്കെ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് അഹമ്മദ് നടത്തിയത്. മലപ്പുറത്തിന് എന്നും അഭിമാനിക്കാവുന്ന പാസ്‌പോര്‍ട്ട് ഓഫിസ് അഹമ്മദിന്റെ സംഭാവനയാണ്. ഇന്നും അപേക്ഷരുടെ എണ്ണത്തില്‍ രാജ്യത്തെ മുന്‍നിര പാസ്‌പോര്‍ട്ട് ഓഫിസുകളിലൊന്നാണ് മലപ്പുറത്തേത്. 13 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും കേരളത്തിലെത്തിച്ചത് അദ്ദേഹമാണ്.


മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ച കാലത്താണ് അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് മലപ്പുറം ജില്ലയിലേക്കു കൊണ്ടുവന്നതും ഉന്നത ദേശീയ നിലവാരമുള്ള എഞ്ചിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും. വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനത്തിന് 125 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്.


72000 മാത്രമായിരുന്ന ഹജ്ജ് ക്വാട്ട 172000 ആയി ഉയര്‍ത്തിയത് അദ്ദേഹം വിദേശ കാര്യമന്ത്രിയായപ്പോഴാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് ക്ഷോഭിക്കുകയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയപ്പോള്‍ പൊട്ടിക്കരയുകയും ചെയ്ത സാധാരണക്കാരനായ നേതാവിനെയാണ് മലപ്പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നഷ്ടമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago