HOME
DETAILS

സനാഥരാക്കിയ കുടുംബങ്ങളില്‍ നിന്ന് കടലോളം സ്‌നേഹം നുകര്‍ന്ന് അവര്‍ തിരികെയെത്തി സ്വന്തം ലേഖകന്‍

  
backup
May 27 2016 | 22:05 PM

%e0%b4%b8%e0%b4%a8%e0%b4%be%e0%b4%a5%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf

കല്‍പ്പറ്റ: ജീവന്‍ജ്യോതിയിലെ ഏഴു കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ രണ്ടുമാസം ലഭിച്ചത് കടലോളം സ്‌നേഹം. അനാഥരായ തങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന കുടുംബങ്ങളെ വിട്ടുപോരേണ്ടി വന്നതിന്റെ നൊമ്പരത്തിലാണ് ഇവിടുത്തെ കുഞ്ഞുങ്ങള്‍.
അമ്മമടിയില്‍ തലചായ്ച്ച്, അച്ഛന്റെ കരുതലും സ്‌നേഹവും ആവോളം നുകര്‍ന്ന്, സഹോദരങ്ങളുടെ കൊഞ്ചലുകളും കുറുമ്പും അനുഭവിച്ചറിഞ്ഞ രണ്ടുമാസമായിരുന്നു ഈ കുഞ്ഞുങ്ങളെ സംബന്ധിച്ചു കടന്നുപോയത്.
തങ്ങള്‍ സനാഥരാണെന്ന് ഈ ലോകത്തിന്റെ മുന്നില്‍ ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നിച്ച നമിഷങ്ങള്‍. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ബന്ധുക്കള്‍പോലും അല്ലാത്ത, സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ആരൊക്കെയോ അവര്‍ക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമായി.
ഒടുവില്‍ ഒരുമാസത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ എല്ലാവരെയും പിരിയേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഈ പിഞ്ചോമനകള്‍. ജീവന്‍ ജ്യോതിയിലെ കൊച്ചുമിടുക്കിയായ ആറുവയസുകാരി പ്രിയ കൈയിലിട്ട മൈലാഞ്ചി കാണിച്ച് നിഷ്‌കളങ്കമായി ചിരിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവരുടെ കണ്ണുകള്‍ നിറയും.
 ചില്‍ഡ്രന്‍സ് ഹോമിന്റെ ഇടനാഴിയില്‍ ജീവിതം തീര്‍ക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക് അവധിക്കാലത്തിന്റെ മാധുര്യം തിരിച്ചു നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരുക്കിയ 'സ്‌നേഹതീരം' പദ്ധതിയാണ് 17 കുട്ടികള്‍ക്ക് രണ്ടുമാസത്തേക്ക് അച്ഛനെയും അമ്മയേയും സഹോദരങ്ങളെയും സമ്മാനിച്ചത്. ഏപ്രില്‍ രണ്ടിനാണ് ഇവര്‍ വീടുകളിലേക്ക് പോയത്. രണ്ടുമാസ കാലത്തോളം വീടുകളുടെ സ്‌നേഹം നുകര്‍ന്ന ഇവര്‍ 25നാണ് തിരിച്ചെത്തിയത്. വൈകാരികമായ നിരവധി മുഹുര്‍ത്തങ്ങള്‍ക്കാണ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണിയാമ്പറ്റയിലെ ഓഫിസില്‍ ഉണ്ടായത്. സ്വന്തം മക്കളെ പിരിയേണ്ടി വന്നതിന്റെ വേദനയും സങ്കടവുമായിരുന്നു ഓരോ രക്ഷിതാക്കള്‍ക്കും. വേര്‍പിരിയുമ്പോള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അമ്മമാര്‍ അവരെ സാന്ത്വനിപ്പിക്കുന്ന അച്ഛന്മാരും സഹോദരങ്ങളും.
കുട്ടികളെ കൊണ്ടുപോയ രക്ഷിതാക്കള്‍ തൃപ്തരാണ്. കുരുന്നു ബാല്യങ്ങള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്നേഹവും സഹോദരസ്‌നേഹവും അവധിക്കാലത്തിന്റെ സുഖശീതളിമയും ആവോളം നല്‍കിയാണ് അവരെ മടക്കി അയച്ചത്. കുഞ്ഞുടുപ്പുകളും ബാഗുകളും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളുമടക്കം നിരവധി സമ്മാനങ്ങളും നല്‍കിയാണ് എല്ലാവരെയും തിരികെയെത്തിച്ചത്.
തിരികെയെത്തിയവര്‍ സമ്മാനങ്ങളില്‍ നല്ലൊരുപങ്കും അവസരം ലഭിക്കാത്തവര്‍ക്ക് കൈമാറുകയും ചെയ്തു. വീടിന്റെ സ്‌നേഹവും ലാളനയും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കുട്ടികളാണ് കുടുംബത്തിന്റെ ഭാഗമായി മാറിയത്. അപരിചിതമായ വീട് സ്വന്തമായി തന്നെ അവര്‍ കണ്ടു. കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കുടുംബങ്ങളും തയാറായി.
ഒരുമാസത്തോളം തങ്ങളുടെ കുടുംബങ്ങളിലൊരാളായി മാറിയ കുട്ടികളെ തിരികെ വിടാന്‍ കുട്ടികളെ ഏറ്റെടുത്തവരും ഏറെ പ്രയാസപ്പെട്ടു.
കണ്ണീരോടൊയാണ് ചിലര്‍ ജീവന്‍ജ്യോതിയുടെ പടിയിറങ്ങിപ്പോയത്. മിക്കവരും നിത്യവും ഫോണ്‍ വിളിക്കും. വിവരങ്ങള്‍ തിരക്കും. അത് കേള്‍ക്കുമ്പോള്‍ കുട്ടികളിലും ഏറെ സന്തോഷം.
ഇനിയും കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീരുമാനം.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."