HOME
DETAILS

മെഡിക്കല്‍ കോളജിന് സമീപത്തെ അനധികൃത കടകള്‍ പൊളിച്ചു നീക്കി

  
backup
February 01 2017 | 09:02 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa-2

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചു വരികയായിരുന്ന അനധികൃത കടകള്‍ പഞ്ചായത്ത് അധികൃതര്‍ വീണ്ടും പൊളിച്ചുനീക്കി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞാക്കാരന്‍, സെക്രട്ടറി രാധാകൃഷ്ണന്‍ കര്‍ത്താ, ഗാന്ധിനഗര്‍ എസ് ഐ എം ജെ അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി .ഇന്നലെ രാവിലെ 10 ന് ആരംഭിച്ച പൊളിച്ചുനീക്കല്‍ നടപടി സന്ധ്യയോടെയാണ് പൂര്‍ത്തിയായത്. മൂമ്പ് മൂന്നുതവണ പൊളിച്ചുനീക്കിയപ്പോള്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കനത്ത പൊലിസ് നിയന്ത്രണത്തിലായിരുന്നു കടകള്‍ നീക്കം ചെയ്തത്. എല്ലാ കടകളും നടത്തിപ്പുകാര്‍ തന്നെ പൊളിച്ചുനീക്കി. പിന്നീട് കടകള്‍ ഇരുന്ന ഭാഗത്തെ സ്ഥലം എക്‌സവേറ്റര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. 27 കടകളില്‍ അഞ്ചെണ്ണത്തിന് കോടതി സ്‌റ്റേ നില നില്‍ക്കുന്നതിനാല്‍ ശേഷിച്ച് 22 എണ്ണം പൂര്‍ണമായി നീക്കം ചെയ്തു.
വര്‍ഷങ്ങളായി ആര്‍പ്പൂക്കര പഞ്ചായത്ത് വക ബസ്സ്റ്റാന്റ് പരിസരത്തും ആശുപത്രി മോര്‍ച്ചറി ഗെയിറ്റിന് എതിര്‍വശത്തുമായാണ് അനധികൃത ചായകടകളും തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപ വാടക കൊടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു.
വഴി അരികിലെ കടകളില്‍ നിന്ന്് കൊടുക്കുന്ന സാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉണ്ടാക്കുകയും വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് നല്‍കിവരുന്നത്. രാത്രി കാലങ്ങളില്‍ രോഗിയോടൊപ്പം എത്തുന്നവര്‍ മറ്റ് മാര്‍ഗമില്ലാതെ വരുമ്പോള്‍ ഈ കടകളെയാണ് ആശ്രയിക്കുന്നത്. ചില കച്ചവടക്കാര്‍ മുന്തിയ ഹോട്ടലിലെ വിലയാണ് ഇവിടെ ഈടാക്കുന്നതെന്ന ആക്ഷേപമുണ്ട്. ഒരു രൂപപോലും പഞ്ചായത്തിന് തറവാടക ഇനത്തിലോ മറ്റെന്തെങ്കിലും തരത്തിലോ നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ വാടകയിനത്തില്‍ പഞ്ചായത്തിന് ലഭിക്കേണ്ട തുകയാണ് അനധികൃത കച്ചവടം മൂലം പഞ്ചായത്തിന് നഷ്ടമാകുന്നത്.
2013 ഡിസംബറിലും 2014 ജനുവരിയുമായി രണ്ടുതവണ കട ഒഴിപ്പിച്ചിരുന്നു. കുറെ ദിവസങ്ങള്‍ക്കുശേഷം മുഴുവന്‍ കടകളും യഥാസ്ഥാനത്ത് വന്നു.പഞ്ചായത്തിലെ ചില അംഗങ്ങളുടെ ഒത്താശയാണ് കടകള്‍ പുനസ്ഥാപിക്കുന്നതിന്റെ പിന്നില്‍ലെന്ന് പറയപ്പെടുന്നു. 2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആനന്ദ് പഞ്ഞിക്കാരന്റെ നേതൃത്വത്തില്‍ യുഡിഎഫ് ആര്‍പ്പൂക്കര പഞ്ചായത്തില്‍ ഭരണം പിടിച്ചെടുത്തു. തുടര്‍ന്ന് പഞ്ഞിക്കാരന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റിലെ ഒരു കടമാത്രം പൊളിച്ചുനീക്കുവാന്‍തയ്യാറായി, തുടര്‍ന്ന് വലിയ സംഘര്‍ഷമുണ്ടാവുകയും കടയുടമയും ഭാര്യക്കും മര്‍ദ്ദനമേല്‍ക്കുകയും മകന്‍ ജയിലിലാവുകയും ചെയ്തു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഈ സംഭവത്തില്‍പരിക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിലാണ് പഞ്ചായത്തിന് അനുകൂലമായി വിധി ഉണ്ടായത്. 2016 ഡിസംബര്‍ 14 ുന് ഉണ്ടായ വിധിയാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. മുമ്പ് നടന്നിരുന്നതുപോലെ കടകള്‍ ഒഴിപ്പിച്ചശേഷം വീണ്ടും പുനസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചായത്ത് വക സ്ഥലം അതിരുകെട്ടി വേര്‍തിരിച്ച് ആരും അതിക്രമിച്ച് കയറാന്‍ അനുവദിക്കില്ലെന്ന സെക്രട്ടറി രാധാകൃഷ്ണന്‍ കര്‍ത്താ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  17 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  17 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  17 days ago