HOME
DETAILS

രാഷ്ട്രീയവാനത്തെ സൗഭാഗ്യ താരകം

  
backup
February 01 2017 | 19:02 PM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%97%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d

ചെറിയ തുടക്കങ്ങളില്‍ നിന്ന് വലിയ ഉയര്‍ച്ചകളിലേക്കുള്ള പ്രയാണമായിരുന്നു അഹമ്മദിന്റേത്. തുടക്കം എളിയതാണെങ്കിലും ആര്‍ജിച്ച നേട്ടങ്ങള്‍ വളരെ വലിയതായിരുന്നു. കര്‍മ മണ്ഡലങ്ങളിലൂടെ നിരന്തരം സഞ്ചരിച്ച അദ്ദേഹം പകര്‍ന്നേകിയ നേട്ടങ്ങള്‍ അതുല്യമാണ്.

പാര്‍ലമെന്റില്‍ അഹമ്മദിന്റെ പിറകെയാണ് എത്തിയതെങ്കിലും അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ അവിസ്മരണീയമാണ്. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ദേശീയ രാഷ്ട്രീയത്തിലേക്കുയര്‍ന്ന് പാര്‍ട്ടിക്കും തന്റെ ജനതക്കും അര്‍പ്പിച്ച സംഭാവനകള്‍ വളരെ വലുതാണ്. പ്രഥമ യു.പി.എ മന്ത്രിസഭയില്‍ അഹമ്മദ് മന്ത്രിയായി പ്രവേശിച്ച സന്ദര്‍ഭം ഒരിക്കലും മറക്കാനാവില്ല. ഈ വിനീതന്റെ ജീവിതത്തിലെ ആഹ്ലാദ നിമിഷങ്ങളായിരുന്നു അത്. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണത്തിനുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു. അവസാനം സത്യപ്രതിജ്ഞക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ക്ഷണം വന്നു.

രാഷ്ട്രപതി ഭവനിലെ ക്ഷണിക്കപ്പെട്ട കൊച്ചു സദസില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. അഹമ്മദിന്റെ കൂടെതന്നെ ആ ചടങ്ങില്‍ പങ്കെടുക്കാനായി. പരിമിതമായ സീറ്റ് മാത്രമായിരുന്നു അവിടെയുണ്ടായിരുന്നതെങ്കിലും എങ്ങനെയോ അദ്ദേഹത്തിന്റെ കൂടെ കയറിപ്പറ്റി. ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി പതിറ്റാണ്ടുകളോളം രാഷ്ട്രീയ സമരം നടത്തിയ ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗിന്റെ ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അത്. അഹമ്മദിലൂടെ അന്ന് നിര്‍വഹിക്കപ്പെട്ടത് കേവലം ചരിത്രമായിരുന്നില്ല. ചരിത്രപരമായ തിരുത്തലായിരുന്നു.
രാജ്യത്തെ തലയെടുപ്പുള്ള പാര്‍ലമെന്റേറിയന്‍ എന്ന സ്ഥാനം നേടിയ ബനാത്ത്‌വാല, പാര്‍ലമെന്റിലും മന്ത്രിപദവിയിലും തന്റെ മികവ് പ്രകടിപ്പിച്ച അഹമ്മദ് സാഹിബ്. ദേശീയ രാഷ്ട്രീയത്തിലും ഡല്‍ഹിയിലും കരുത്തുറ്റകാലമാണത്. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ എത്രയോ തവണ അഹമ്മദിനും ബനാത്ത് വാലയ്ക്കുമൊപ്പം ഈ വിനീതനും ചേര്‍ന്നിരുന്നിട്ടുണ്ട്. അതായിരുന്നു ഒരര്‍ഥത്തില്‍ ലീഗ് പാര്‍ലമെന്ററി കമ്മിറ്റി യോഗം. ബനാത്ത്‌വാല സാഹിബിന്റെയും അഹമ്മദ് സാഹിബിന്റെയും പിറകില്‍ അവരുടെ കാര്യശേഷിയോ പരിചയസമ്പത്തോ ഇല്ലാത്ത ജൂനിയറായ ഞാന്‍ ചേര്‍ന്ന് നിന്നു.

ഏതു കാര്യത്തിലും ഇരുവരോടും അഭിപ്രായം ചോദിച്ചിട്ടാണ് സഭയില്‍ സംസാരിച്ചത്. ബനാത്‌വാലാ സാഹിബ് ഒരു രീതിയില്‍ മാര്‍ഗദര്‍ശനം ചെയ്യും. മറ്റൊരു രീതിയില്‍ അഹമ്മദും. രണ്ടും തമ്മില്‍ അടിസ്ഥാനപരമായി വിത്യാസമൊന്നുമുണ്ടായിരുന്നില്ല. ഇരുവരുടെയും അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാല്‍ രാജ്യക്ഷേമത്തിലൂന്നിയ ന്യൂനപക്ഷക്ഷേമത്തിലേക്ക് വഴിതുറക്കും. അതായിരുന്നു പാര്‍ലമെന്റിലും പുറത്തും ലീഗിന് അംഗീകാരം നേടിക്കൊടുത്ത നയവും നിലപാടും.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തത്. വിദേശം, മാനവവിഭവശേഷി, റയില്‍വേ എന്നിവ അനായാസം കൈകാര്യം ചെയ്തു അദ്ദേഹം. കേരളത്തിന് എണ്ണമറ്റ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ മന്ത്രിസ്ഥാനത്തിലൂടെ സാധിച്ചു.

ലോകവേദികളില്‍ മുഴങ്ങിയ കരുത്തുറ്റ ശബ്ദമാണ് അഹമ്മദ്. ഇന്ത്യ എന്ത് പറയുന്നുവെന്ന് കേള്‍ക്കാന്‍ പലരാഷ്ട്രങ്ങളും വിദേശരാജ്യ പ്രതിനിധികളും ഈ സ്വരത്തിനുനേരെ കാത് ചേര്‍ത്തു. ഫലസ്തീന്റെ മക്കള്‍ക്കുവേണ്ടി എന്നും നിലകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധി അതേ മാര്‍ഗം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ പ്രതിനിധിയായി പോരാടി. യാസര്‍ അറഫാത്തിനെ കണ്ട് ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാന്‍ നിയുക്തനായി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് മാത്രമല്ല, കശ്മീരിനെ അടര്‍ത്തിയെടുക്കാന്‍ അനുവദിക്കില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ ഇന്ത്യയോടൊപ്പം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുസ്്‌ലിംകള്‍ ഉണ്ടാകുമെന്ന് ലോക വേദികളില്‍ പ്രഖ്യാപിച്ചു. നിരവധി ലോക നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി. ചെന്നിടത്തെല്ലാം അദ്ദേഹം പ്രത്യേക ബഹുമതികളോടെ സ്വീകരിക്കപ്പെട്ടു. കെ.എം സീതി സാഹിബിന്റെ രാഷ്ട്രീയ ശിക്ഷണത്തില്‍ എം.എസ്.എഫില്‍ തുടക്കം കുറിച്ച് ഐതിഹാസിക ജൈത്രയാത്ര ലോകവേദികളോളം നീണ്ടത് അതിശയകരമാണ്.

രാജ്യത്തിനകത്തും പുറത്തും നിരന്തരം യാത്രയിലായിരുന്നു അദ്ദേഹം. യാത്ര ചെയ്ത് മടുത്തില്ല. ഒന്നിനു പിറകെ മറ്റൊന്നായി നിരവധി യാത്രകള്‍. അഹമ്മദ് വിമാനത്തില്‍ തന്നെ കഴിഞ്ഞാല്‍ മതി എന്ന് തമാശയായി പറഞ്ഞ് ഞാന്‍ കളിയാക്കുമായിരുന്നു. അപ്പോഴൊക്കെ തിരിച്ച് എന്തെങ്കിലും പറഞ്ഞ് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് സൗഹൃദവും വിശാലമനസ്തിതിയും അദ്ദേഹം കാണിച്ചു.

എല്ലാവരേയും പരിഗണിക്കുകയും ചെയ്തു. എന്നെപ്പോലെയുള്ള എളിയവന്റെ പേരുപോലും സാഹിബ് എന്ന് പറയാതെ പ്രസംഗിച്ചത് ഓര്‍മയില്ല. ഉന്നത സംസ്‌കാരം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. കുലീനമായിരുന്നു പെരുമാറ്റം. പാര്‍ലമെന്റിലും ലോക വേദികളിലും നല്ല ഇംഗ്ലീഷില്‍ അദ്ദേഹം പ്രസംഗിച്ചു. ഇംഗ്ലീഷ് വാക്കുകള്‍ കോര്‍ത്തിണക്കുന്ന രീതി ഞാന്‍ കൗതുകത്തോടെ ശ്രദ്ദിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടുകാലം കേന്ദ്രമന്ത്രി. കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗം, നിരവധി തവണ നിയമസഭാ അംഗവും സംസ്ഥാനത്തെ മന്ത്രിയുമൊക്കെയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ അംഗമാവുന്നതിനു മുമ്പുതന്നെ ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി മധ്യപൗരസ്ഥ പ്രദേശത്തേക്ക്, പാര്‍ലമെന്റില്‍ എത്തിയ ശേഷം പത്ത് തവണ ഐക്യരാഷ്ട്രസംഘടനയുടെ സമ്മേളനത്തിലേക്ക്, ഇങ്ങനെ ദേശീയവും അന്തര്‍ദേശീയവുമായ കര്‍മവീഥിയിലൂടെ സഞ്ചരിക്കുമ്പോഴും അഹമ്മദ് തനി കണ്ണൂര്‍ക്കാരനും പിന്നെ മലപ്പുറത്തുകാരനുമായിരുന്നു.

അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയാല്‍ കണ്ണൂര്‍ മലയാളം ഒഴുകി വരും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന വേളകളിലും നാട്ടിലെ ഭക്ഷണത്തിന്റെ മദ്ഹ് പറയും. ജനപ്രതിനിധി എന്ന നിലയില്‍ മലപ്പുറത്തോടുള്ള കൂറും കടപ്പാടും സദാ കാത്തുസൂക്ഷിച്ചു.

പാണക്കാട് കുടുംബം അദ്ദേഹത്തിന്റെ എല്ലാമെല്ലാമായിരുന്നു. ഖാഇദേമില്ലത്തിനെ കണ്ട് വളര്‍ന്ന്, സീതീ സാഹിബിന്റെ ശിക്ഷണം സ്വീകരിച്ച്, ബാഫഖി തങ്ങളുടെ പിറകില്‍ സഞ്ചരിച്ച്, സി.എച്ച് മുഹമ്മദ്‌കോയയോടൊപ്പം ലീഗിന്റെ അമരത്ത് നിലകൊണ്ട അദ്ദേഹം പൂക്കോയ തങ്ങളുടെ രണ്ട് മക്കളുടെയും കാലഘട്ടങ്ങളില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഊടും പാവും നല്‍കി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അതീവ ധന്യവും സുദൃഢവുമായ നേതൃകാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിസഭയിലേക്ക് ആനയിക്കപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ വച്ച് അന്ത്യത്തിലേക്ക് നീങ്ങിയ ആ രാഷ്ട്രീയ ജീവിതം ഹൈദരലി തങ്ങളുടെ കാലത്തും ലീഗ് ചരിത്രത്തിന്റെ കനപ്പെട്ട അധ്യായമായി.
കാലമേറെ കഴിഞ്ഞാലും പുതിയ തലമുറ അദ്ദേഹത്തിന്റെ കര്‍മശേഷിയുടെ മുന്നില്‍ അത്ഭുതപ്പെട്ട് നിലകൊണ്ടേക്കും. അവിശ്രമമായ പരിശ്രമത്തിലൂടെ ജനതക്കും നാടിനും അദ്ദേഹം നേടിക്കൊടുത്ത സൗഭാഗ്യനക്ഷത്രങ്ങളുടെ തിളക്കം അവരുടെയും കണ്ണ് മഞ്ഞളിപ്പിച്ചേക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  7 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  27 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  32 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  36 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago