ഇ അഹമ്മദിന്റെ ഭൗതികശരീരത്തോട് കാണിച്ചത് സംസ്‌കാരത്തിന് ചേരാത്ത നടപടി: മുഖ്യമന്ത്രി
കണ്ണൂര്‍: മുന്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേരാത്ത ഹീനമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിളിപ്പാടകലെ ഇ അഹമ്മദിന്റെ മൃതദേഹം കിടക്കുമ്പോള്‍ പാര്‍ലമെന്റ് ചേര്‍ന്നത് അത്യന്തം നീചമാണെന്നു മാത്രമല്ല, തീര്‍ത്തും ഔചിത്വമില്ലാത്തതുമായി. മരണത്തോട് കക്ഷി പരിഗണന വച്ച് പുലര്‍ത്തുന്നത് തീര്‍ത്തും തെറ്റാണ്. മൃതശരീരം ഡല്‍ഹിയില്‍ തന്നെയുള്ള സാഹചര്യത്തിലല്ലെങ്കിലും പാര്‍ലമെന്റ് ചേരുന്നത് ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തുന്നതായും ദീര്‍ഘകാലം പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ച ഇ അഹമ്മദിന്റ നിര്യാണത്തില്‍ അത്യന്തം ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."