സി.സി.ടി.വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട്: നഗരമധ്യത്തില്‍ പൊലിസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണുണ്ടായ അപകടത്തില്‍ ബൈക്ക്‌യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല സ്വദേശി നസീറാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. ട്രാഫിക്ക് ഐലന്റിനു പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സി.സി .ടി.വി ലെയിനിന്റെ ഇരുമ്പ് കാലാണ് നിലം പതിച്ചത്. എതാനും മാസംമുമ്പ് പുലര്‍ച്ചെ ചരക്കുലോറി കൊളുത്തി വലിച്ചതിനെ തുടര്‍ന്ന് ഇരുമ്പ് കാല്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രീറ്റ് അടര്‍ന്ന് കാല്‍ ചരിഞ്ഞിരുന്നു. രാത്രിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ലോറി തടഞ്ഞിട്ടു. പൊലിസില്‍ വിവരമറിയിച്ചു. മണിക്കൂറുകളോളം പിടിച്ചിട്ട ലോറിക്കാരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയാണ് പൊലിസ് ലോറി വിട്ടയച്ചത്. എന്നാല്‍ തിരക്കേറിയ നഗരമധ്യത്തിലെ കടപറിഞ്ഞു പോന്ന ഇരുമ്പ് കാല്‍ സമീപത്തെ കടക്ക്‌മേല്‍ പിടിച്ചുകെട്ടിയെന്നല്ലാതെ വീണ്ടും ഉറപ്പിച്ചിരുന്നില്ല. നഗരസഭ അധിക്യതരേയും പൊതുമരാമത്ത് വകുപ്പിനോടും കാല്‍ വീണ്ടും ഉറപ്പിക്കാന്‍ പറഞ്ഞ് പൊലിസ് ഒഴിഞ്ഞു മാറി. മണത്തലയില്‍ നിന്നും ചാവക്കാട്ടേക്കു വരും സമയമാണ് നസീറിന്റെ പിന്‍സീറ്റില്‍ ഇരുമ്പ് കാല്‍ പതിച്ചത്. വന്‍ അപകടമാണ് നഗരത്തില്‍ ഒഴിവായത.് വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലിസ് റോഡില്‍ തടസമായി കിടന്നിരുന്ന ഇരുമ്പുകാല്‍ റോഡരികിലേക്കു മാറ്റി.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."