ഇടതുപക്ഷ വനിതാ കൂട്ടായ്മ ധര്‍ണ നടത്തി
പാലക്കാട്: കേരളത്തിനര്‍ഹതപ്പെട്ട റേഷന്‍ വിഹിതം പുനസ്ഥാപിക്കുന്നതുവരെ സമരം ചെയ്യുമെന്ന് ഇടതുപക്ഷ വനിതാസംഘടനകളുടെ കൂട്ടായ്മ എല്‍.ഡി.ഡബ്ല്യു.എഫ് അറിയിച്ചു. ഹെഡ് പോസ്റ്റോഫീസിനുമുന്നില്‍ നടന്ന ധര്‍ണ്ണ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദന് ഉദ്ഘാടനം ചെയ്തു.
രണ്ട് ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷം മെട്രിക് ടണ്‍ അരി കൂടുതല്‍ ആവശ്യമായ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേര് പറഞ്ഞ് കേന്ദ്രസക്കാര്‍ അരി വിഹിതം വെട്ടിക്കുറച്ചതെന്നും അവര്‍ പറഞ്ഞു. റേഷന്‍ കടയില്‍നിന്നും ലഭിക്കുന്ന അരിയുടെ അളവ് കുറയുമ്പോള്‍ അത് അനുഭവിക്കേണ്ടിവരുന്നത് കുടുംബസ്ഥകളായ വനിതകളാണെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ അന്നം കുറഞ്ഞതിന്റെ പേരില്‍ പട്ടിണികിടക്കേണ്ടിവരുന്നവരും അവരാണ്.
അരിയുടെ വിലയറിയുന്ന സ്ത്രീകളെ മോദി സര്‍ക്കാര്‍ ആക്ഷേപിക്കുകയാണെന്നും കമലാസദാനന്ദന് പറഞ്ഞു. വിക്ടോറിയാ കോളജിന് സമീപമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ സമാപിച്ചു.
വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായി. വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണും മുന്‍ എം.എല്‍.എയുമായ കെ.എസ് സലീഖ, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുബൈദാ ഇസ്ഹാഖ്,ശ്രീജ (നാഷണല്‍ മഹിളാ കോണ്‍ഗ്രസ്), റിഷ പ്രേംകുമാര്‍ (മഹിളാ ജനതാദള്‍), കെ മല്ലിക, സുമലതാ മോഹന്‍ദാസ് (കേരള മഹിളാസംഘം) സംസാരിച്ചു. പാലക്കാട് നഗരസഭാംഗം കുമാരി, പി ലക്ഷ്മി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."