ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
മനാമ: ബഹ്‌റൈനില്‍ ആറുമാസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കാസര്‍ഗോഡ് ജില്ലയിലെ തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില് വെച്ച് ശനിയാഴ്ച മരിച്ചത്.
ഇവിടെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന ഹാരിസ് ജോലിക്കിടെ തളര്‍ന്നു വീണ് തലക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയിലായത്. കഴിഞ്ഞ ആറു മാസത്തോളമായി ചികിത്സയിലായിരുന്നു.
പിതാവ്അബ്ദുല്‍ ഖാദര്‍, മാതാവ്‌സാറ, ഭാര്യറംസീന എന്നിവരുള്‍പ്പെടുന്ന കുടുംബത്തിലേക്ക് ഹാരിസിന്റെ 4 മാസം മാത്രം പ്രായമുള്ള മകന്‍ എത്തിയത് ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ രണ്ടാം മാസമാണ്. ഈ കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള അവസരം പോലും ഹാരിസിനുണ്ടായില്ലെന്ന വേദനയും സുഹൃത്തുക്കള്‍ സുപ്രഭാതത്തോട് പങ്കുവെച്ചു. രോഗം ഭേദമായി തന്റെ കണ്‍മണിയെ കണ്‍നിറയെ കാണാനായി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥകള്‍ മാസങ്ങളോളം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നുവെങ്കിലും ശനിയാഴ്ചയോടെ ഹാരിസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനായി ബഹ്‌റൈന്‍ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."