എ.കെ.ജിക്കെതിരായ പ്രചാരണം ഹീനമെന്ന് കോടിയേരി
തിരുവനന്തപുരം: എ.കെ.ജിയെ അപമാനിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചാരണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
'നീച് ആദ്മി' എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എ.കെ.ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച എം.എല്‍.എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ.കെ ആന്റണിയും വ്യക്തമാക്കണം. എ.കെ.ജിയുടെ മരണത്തിനു കൊതിച്ച് 'കാലന് വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ' എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും ആ നികൃഷ്ട മനസ്സില്‍ നിന്നുയരാത്ത കുപ്രചാരണമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു.
താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചാരണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."