HOME
DETAILS
MAL
വിമര്‍ശനം രൂക്ഷമായി; യു.പിയില്‍ ഹജ്ജ് ഹൗസിന്റെ കാവിനിറം മാറ്റി
backup
January 07 2018 | 01:01 AM
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹജ്ജ് ഹൗസിന് നല്‍കിയിരുന്ന കാവി നിറം വീണ്ടും മാറ്റി. രാജ്യവ്യാപകമായി സര്‍ക്കാരിനെതിരായ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ കാവി നിറം മാറ്റാന്‍ നിര്‍ബന്ധിതമായത്. നേരത്തെയുണ്ടായിരുന്നതുപോലെ വെളുത്ത നിറമാണ് ഹജ്ജ് ഹൗസിന് നല്‍കി സര്‍ക്കാര്‍ തടിയൂരിയത്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബസിനുപോലും കാവി നിറം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്്‌ലിം ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യം വച്ച് ഹജ്ജ് ഹൗസിനും കാവി നിറം നല്‍കിയിരുന്നത്. ഇതാണ് ഇന്നലെ മാറ്റി വെളുത്ത പെയിന്റടിച്ച് വിമര്‍ശനത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ തടിയൂരിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."