സഊദിയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
റിയാദ്: സഊദി അറേബ്യയില്‍ വീണ്ടും രാജകുമാരന്മാര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സഊദി സര്‍ക്കാര്‍ തുടരുന്ന ചെലവു ചുരുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചു യോഗം ചേര്‍ന്ന 11 രാജകുടുംബങ്ങളാണ് അറസ്റ്റിലായത്.
ഇതുവരെ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി ആരോപിച്ചാണ് അറസ്റ്റ്. രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ രാജാവിനും മറ്റു മന്ത്രിമാര്‍ക്കുമെതിരേ അമര്‍ഷം ശക്തിപ്പെടുന്നതായാണു പുറത്തുവരുന്ന വിവരം. ഇതു പരിഹരിക്കാനായി സല്‍മാന്‍ രാജാവ് രാജകുടുംബാംഗങ്ങള്‍ക്കു ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇളവുകള്‍ നിര്‍ത്തിവച്ചതിനു പുറമെ വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ എല്ലാ ചെലവുകള്‍ക്കും വരുന്ന ബില്ല് ഇനി രാജകുമാരന്മാര്‍ സ്വന്തമായി അടയ്ക്കുകയും വേണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം എല്ലാ വകുപ്പുകളിലും നിലവില്‍ വന്നുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."