ക്ഷേത്രജീവനക്കാരന്‍ ഷോക്കേറ്റു മരിച്ച സംഭവം: നവീകരണ കമ്മിറ്റിക്കെതിരേ നാട്ടുകാര്‍
ആലക്കോട്: പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തില്‍ ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സൗണ്ടണ്ട് സിസ്റ്റം ഓണ്‍ ചെയ്യുന്നതിനിടെ ക്ഷേത്രം ജീവനക്കാരനായ സി.വി ഉണ്ണികൃഷ്ണ വാര്യര്‍ ഷോക്കേറ്റു മരിച്ചത്. ക്ഷേത്രത്തില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് വയറിംഗ് നടത്തിയിട്ടുള്ളതെന്നും വൈദ്യുതി വകുപ്പിന്റെ നിബന്ധനകള്‍ പാലിക്കാതെ ചെയ്ത വയറിംഗ് പല ഭാഗത്തും പൊട്ടിയിരിക്കുന്നത് കാരണം പല തവണ വിശ്വാസികള്‍ക്ക് ഷോക്കേറ്റതായും നാട്ടുകാര്‍ പറയുന്നു. മെയില്‍ സ്വിച്ച് പ്രവര്‍ത്തിക്കാതെയായിട്ട് വര്‍ഷങ്ങളായെങ്കിലും അവ മാറ്റിസ്ഥാപിക്കാനാവശ്യമായ നടപടികള്‍ നവീകരണ കമ്മിറ്റി സ്വീകരിച്ചിട്ടില്ലെന്നും വയറിംഗ് മാറ്റി ചെയ്യുന്നതിനായി അന്‍പതിനായിരത്തോളം രൂപ ദേവസ്വം വകുപ്പ് നവീകരണ കമ്മിറ്റിക്കു നല്‍കിയെങ്കിലും തുച്ഛമായ രൂപ മുടക്കി വയറിംഗ് നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ജീവനക്കാരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."