രണ്ടു കവര്‍ച്ചാ കേസുകളിലായി മൂന്നു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: നഗരത്തിലെ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരെയും എരുതുംകടവിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ സ്ത്രീയുമടക്കം മുന്നൂ പേരേ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27നു വൈകുന്നേരം ഏഴിനു പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അരമന ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി കവര്‍ച്ച നടത്തിയ തമിഴ്‌നാട് തിരുപ്പത്തൂര്‍ അംബേദ്ക്കര്‍ നഗര്‍ ഡോണ്‍ ബോസ്‌ക്കോ സ്‌കൂളിനു സമീപത്തെ തൗലത്ത് അലി (27), അമ്മാവന്‍ കമ്പാര്‍ മോസം (32) എന്നിവരേയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്കുമാര്‍, അഡിഷണല്‍ എസ്.ഐ എം ഹസൈനാര്‍ കുട്ടി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. എരുതുംകടവിലെ മൊയ്തുവിന്റെ വീട്ടില്‍ നിന്നു 17 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പടുവടുക്കത്തെ മുംതാസ് (40)നെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
ജ്വല്ലറിയില്‍ നിന്നു സ്വര്‍ണ മാല കവര്‍ന്ന കേസിലെ പ്രതികള്‍ സമാനമായ രീതിയില്‍ കര്‍ണാടകയിലെ ഗോണികുപ്പയിലെ അറ്റലസ് ജ്വല്ലറിയില്‍ നിന്നു 20 ഗ്രാമിന്റെ മൂന്നു മാലകളും ഷിമോഗയിലെ സുല്‍ത്താന്‍ ഡയമണ്ടില്‍ നിന്നു 17 ഗ്രാമിന്റെ ബ്രേസ്‌ലെറ്റും തട്ടിയ കേസില്‍ അറസ്റ്റിലായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
എരുതും കടവിലെ വീട്ടില്‍ നിന്നു മോഷ്ടിച്ച ആഭരണങ്ങളില്‍ 13 പവനോളം ഒരാഴ്ചക്കു ശേഷം വീടിന്റെ അടുക്കള ഭാഗത്തു തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍കോട് സ്വകാര്യ സ്ഥാപനത്തില്‍ വില്‍പന നടത്തിയ നാലു പവന്‍ സ്വര്‍ണാഭരണങ്ങളും പൊലിസ് പരിശോധനയില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."