അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; വിചാരണ ജൂണ്‍ രണ്ടിന് പുനരാരംഭിക്കും
തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്ക് റെയില്‍വേ ട്രാക്ക് വഴി നടന്നു വരികയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ ജൂണ്‍ രണ്ടിന് പുനരാരംഭിക്കും. കേസിലെ ദൃക്സാക്ഷിയും കാര്‍ ഡ്രൈവറുമായ കനകരാജിനെ രണ്ടാം തിയതി വിസ്തരിക്കും. കേസിലെ നാല് മുതല്‍ ഏഴ് വരെ സാക്ഷികളെയാണ് ഇനി വിസ്തരിക്കേണ്ടത്. കേസിലെ മൂന്നാം സാക്ഷി ഏലാങ്കോട്ടെ വലിയപറമ്പത്ത് മുഹമ്മദ് പ്രതിയെ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. തമിഴ്നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിന് സമീപത്തെ സെല്വരാജാ(34)ണ് കേസിലെ പ്രതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി മുമ്പാകെയാണ് കേസിന്റെ വിചാരണ നടന്നു വരുന്നത്. കുയ്യാലി റെയില്‍വെ ട്രാക്ക് വഴി നടന്നു വരികയായിരുന്ന അധ്യാപികയെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
സമീപത്തെ മുസ്ലിം പള്ളിയില്‍ നിസ്ക്കാരത്തിന് എത്തിയവരും കുയ്യാലി റെയില്‍വേ ഗെയിറ്റിനു സമീപമുണ്ടായിരുന്നവരുമാണ് പ്രതിയെ കൈയോടെ പിടികൂടിയത.് പ്രൊസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണാണ് ഹാജരാവുന്നത്. 2011 സെപ്തംബര്‍ 20 ന് വൈകിട്ട് മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."