കാസര്‍കോടിനോടു കനിവു കാട്ടിയ നേതാവ്: എം.സി ഖമറുദ്ദീന്
കാസര്‍കോട്: ഭരണ രംഗത്തു പടികള്‍ ഓരോന്നായി ചവിട്ടി കയറുമ്പോഴും നേട്ടങ്ങളുടെ ഒരു ഭാഗം കാസര്‍കോടിനു സംഭാവന ചെയ്ത ഭരണ കര്‍ത്താവിനെയാണ് ഇ അഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്.
സംസ്ഥാന വ്യവസായ മന്ത്രിയായപ്പോള്‍ അദ്ദേഹം സമ്മാനിച്ച കെല് ആണ് ജില്ലയെ സംബന്ധിച്ചിടത്തോളം എടുത്തു പറയാവുന്ന ഒരു സ്ഥാപനം. അദ്ദേഹം കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ കാലം ജില്ലയുടെ റെയില്‍വേയുടെയും സുവര്‍ണ്ണകാലഘട്ടമായിരുന്നു.
മുസ്ലിം ന്യൂന പക്ഷം ഏറേയുള്ള ജില്ലയില്‍ മാനവവിഭവ സഹമന്ത്രിയായപ്പോള്‍ നിരവധി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കിയിരുന്നു.
അതില്‍ എടുത്തു പറയാവുന്ന ഒന്നാണ് കേന്ദ്ര സര്‍വകലാശാല.
അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ വിടവാണ് സൃഷ്ടിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."