ഉംറക്ക് ശേഷം തീര്‍ഥാടകര്‍ക്ക് ടൂറിസ്റ്റുകളായി മാറാവുന്ന വിസ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രാലയം
ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഉംറക്ക് ശേഷം ടൂറിസ്റ്റുകളായി മാറാവുന്ന വിസ ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം ആന്‍ഡ് ഹെറിറ്റേജ് അതോറിറ്റി മക്ക മേധാവി മുഹമ്മദ് അല്‍ ഉമരി അറിയിച്ചു. ഇതു വഴി തീര്‍ഥാടകര്‍ക്ക് ഉംറക്ക് ശേഷം സഊദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്സ്റ്റന്‍ഡഡ് ഉംറ വിസയാണിതെന്നും ഉപാധികള്‍ പാലിക്കുന്ന ആര്‍ക്കും ഇങ്ങനെ വിസ അനുവദിക്കുമെന്നും വിസയുടെ പരമാവധി കാലാവധി ഒരു മാസമായിരിക്കുമെന്നും മുഹമ്മദ് അല്‍ ഉമരി പറഞ്ഞു.
പോസ്റ്റ് ഉംറ ടൂറിസം വിസക്കു പുറമെ എല്ലാ രാജ്യക്കാര്‍ക്കും ഈ വര്‍ഷം മുതല്‍ ടൂറിസം വിസ അനുവദിക്കാനുള്ള തയാറെടുപ്പിലാണ് സഊദി ടൂറിസം വകുപ്പ്. ആദ്യ ഘട്ടത്തില്‍ 65 രാജ്യക്കാര്‍ക്കാണ് ടൂറിസം വിസ അനുവദിക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കുമെന്നും ടൂറിസം മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
സഊദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണ് ടൂറിസ വിസ അനുവദിക്കാന്‍ തീരുമാനമായത്. നിലവില്‍ ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ 13 സന്ദര്‍ശന പ്രധാന സ്ഥലങ്ങളും പത്ത് മ്യൂസിയങ്ങളും സജ്ജമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."