ഇവിടെ ലേഡീസ് ഓണ്‍ലി
കുടുംബ ശ്രീ മിഷന്റെ കീഴില്‍ കഫേ കുടുമ്പശ്രീ വളരെ പ്രത്യേകത ഉള്ളതാണ് കാരണം പാചകം മുതല്‍ ഭക്ഷണ വിതരണം വരെ സ്ത്രീകളാണ് ചെയ്യുന്നത്. നാലു ഭിന്നലിംഗക്കാര്‍ അടക്കം 100 ഓളം സ്ത്രീകള്‍ 4 കൗണ്ടറുകളില്‍ ജോലി ചെയ്യുന്നു. പല ജില്ലകളില്‍ നിന്ന് വരുന്നവരായതിനാല്‍ ഓരോ ജില്ലയുടെയും സ്‌പെഷ്യലുകള്‍ ഇവിടെ ലഭിക്കും. ചായ, നെയ്പത്തിരി, ബട്ടൂര, ചെന മസാല, കൊഴുക്കട്ട, ചിക്കന്‍ ചട്ടിപ്പത്തിരി, കപ്പ ബിരിയാണി, കപ്പ മത്തി കറി തുടങ്ങി 40 ഓളം വിഭവങ്ങള്‍ ആണ് ഇവിടെ ലഭിക്കും. ലൈവ് കിച്ചണ്‍, ഫ്രീസര്‍ ഉപയോഗമില്ല എന്നതൊക്കെ ഇതിന്റെ പ്രത്യേകത ആണ്.
ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ജോലി ചെയുന്ന സ്ത്രീകള്‍ക് നല്‍കുമ്പോള്‍ ഇത് സമൂഹത്തില്‍ കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകും . വേദി 12ലെ കൗണ്ടറില്‍ ട്രാന്‌സ്‌ജെന്ഡറുകളായ വര്‍ഷ നന്ദിനി, മോനിഷ, അലീന, ഷംന എന്നിവരും ഉണ്ട്. സമൂഹത്തിന്റെ കാഴ്ചപാട് മാറി വരുകയാണെന്നും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന തങ്ങളെ പോലെയുള്ളവര്‍ക് ഇത്തരം സംരംഭം ഉപകാരപ്രദമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."