അക്രമത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: കരിമഠം കോളനിയില്‍ സി.പി.എം അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി പ്രവര്‍ത്തകരെ കേന്ദ്രമന്ത്രി എ.എച്ച്.അനന്തകുമാര്‍ സന്ദര്‍ശിച്ചു. കരിമഠം കോളനിയിലെ വീട്ടിലെത്തിയാണ് പരുക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചത്. കരിമഠം കോളിനിയിലെ മനു, ഭാര്യ സൗമ്യ, സഹോദരന്‍ സുധീഷ് എന്നിവര്‍ക്കാണ് സി.പി.എം അക്രമത്തില്‍ പരുക്കേറ്റത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്നത് സി.പി.എം അവസാനിപ്പിക്കണമെന്ന് അനന്തകുമാര്‍ ആവശ്യപ്പെട്ടു. പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കണം. അക്രമികളുടെ പേരുള്‍പ്പടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തത് സര്‍ക്കാരിന്റെ പിടിപ്പു കേടാണ്. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍ പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."